Wednesday, March 18, 2026
No menu items!

subscribe-youtube-channel

HomeNewsതിരഞ്ഞെടുപ്പ് പ്രചാരണം:...

തിരഞ്ഞെടുപ്പ് പ്രചാരണം: സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്നത് 40 ലക്ഷം രൂപ

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ക്ക് 40 ലക്ഷം രൂപ ചെലവഴിക്കാം. ഈ തുക ഉള്‍പ്പെടുത്തിയാണ് തിരഞ്ഞെടുപ്പിന്റെ ചെലവു കണക്കുകള്‍ തയ്യാറാക്കേണ്ടത്. എല്ലാ നിയോജക മണ്ഡലങ്ങളിലും നിയോഗിക്കപ്പെട്ടിട്ടുള്ള സ്‌ക്വാഡുകളുടെയും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പിന്റെ ചെലവ് നിരീക്ഷണ വിഭാഗം ഓരോ സ്ഥാനാര്‍ഥിയുടെയും ചെലവുകളുടെ കണക്ക് തയ്യാറാക്കും. സ്ഥാനാര്‍ഥികള്‍ സമര്‍പ്പിക്കുന്ന കണക്ക് ഇതുമായി ഒത്തുനോക്കിയശേഷമാണ് അംഗീകരിക്കുക.

തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കു മാത്രമായി സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുക ചെലവഴിക്കുന്നത് ഈ അക്കൗണ്ട് വഴിയാകണം. നിലവിലുള്ള അക്കൗണ്ട് ഉപയോഗിക്കാന്‍ പാടില്ല. ദേശസാല്‍കൃത ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍ അക്കൗണ്ട് തുറക്കാം.
സ്ഥാനാര്‍ഥികള്‍ ചെലവഴിക്കുന്ന തുകയുടെ വൗച്ചറുകള്‍ നിര്‍ബന്ധമായും സൂക്ഷിക്കണം. മറ്റ് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സ്ഥാനാര്‍ത്ഥികള്‍ സ്വീകരിക്കുന്ന പണത്തിന് രജിസ്റ്റര്‍ സൂക്ഷിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള തുകയില്‍ അധികം പ്രചാരണത്തിനായി ചെലവഴിക്കാന്‍ പാടില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജോലിയ്ക്ക് പോകുന്നതിനിടെ സിവിൽ പൊലീസ് ഓഫിസർ കുഴഞ്ഞു വീണു മരിച്ചു

പത്തനംതിട്ട : ശബരിമല സന്നിധാനത്തേക്ക് ജോലിയ്ക്ക് പോകുന്നതിനിടെ സിവിൽ പൊലീസ് ഓഫിസർ കുഴഞ്ഞു വീണു മരിച്ചു. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ തിരുവനന്തപുരം വെള്ളനാട് ചാങ്ങ മിത്ര നികേതനിൽ അമൽ...

കാറു വാങ്ങുന്നതിനെ ചൊല്ലി തർക്കം : ഭർത്താവിന്റെ തലക്കടിച്ച് ഭാര്യ

തിരുവനന്തപുരം : നരുവാ മൂട്ടിൽ ഭാര്യ ഭർത്താവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ചു. കാറു വാങ്ങാൻ വസ്തു ഗ്യാരണ്ടി നൽകണമെന്ന ഭർത്താവിൻ്റെ ആവശ്യമാണ് തർക്കത്തിന് കാരണം . എന്നാൽ ഇത് എതിർത്ത ഭാര്യയെ ഭർത്താവ് മദ്യപിച്ച്...
- Advertisment -

Most Popular

- Advertisement -