മുംബൈ :1975ലെയും 1998ലെയും ആണവപരീക്ഷണങ്ങളിൽ നിർണായക പങ്കുവഹിച്ച പ്രമുഖ ആണവ ശാസ്ത്രജ്ഞൻ രാജഗോപാല ചിദംബരം അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് മുംബൈയിലെ ജസ്‌ലോക് ആശുപത്രിയിൽ വച്ചാണ് മരണം. 88 വയസായിരുന്നു .പൊഖ്റാൻ – 1, പൊഖ്റാൻ – 2 ആണവപരീക്ഷണങ്ങളിൽ നിർണായക പങ്കുവഹിച്ചിരുന്നു.
ഇന്ത്യാ ഗവൺമെൻ്റിൻ്റെ പ്രിൻസിപ്പൽ സയൻ്റിഫിക് അഡ്വൈസർ, ഭാഭാ ആറ്റോമിക് റിസർച്ച് സെൻ്റർ ഡയറക്ടർ , ആണവോർജ്ജ കമ്മീഷൻ ചെയർമാൻ, അറ്റോമിക് എനർജി ഡിപ്പാർട്ട്‌മെൻ്റ് സെക്രട്ടറി എന്നിങ്ങനെ നിരവധി ഉന്നത പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.ഇൻ്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുടെ (IAEA) ബോർഡ് ഓഫ് ഗവർണേഴ്‌സിൻ്റെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു 1975ൽ പത്മശ്രീയും 1999ൽ പത്മവിഭൂഷണും ഉൾപ്പെടെയുള്ള ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.