Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeSportsസംസ്ഥാന ജൂനിയർ...

സംസ്ഥാന ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം ജില്ലാ വിജയകിരീടം ചൂടി

തിരുവല്ല :  23- മത് കേരള സംസ്ഥാന ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിൽ
ആൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂർ ജില്ലയെ പരാജയപ്പെടുത്തി എറണാകുളം ജില്ലാ വിജയകിരീടം ചൂടി. പെൺകുട്ടികളുടെ ഫൈനലിൽ എറണാകുളം ജില്ലയിലയെ പരാജയപ്പെടുത്തി പാലക്കാട് ജില്ല ചാമ്പ്യൻഷിപ്പ് നിലനിർത്തി.

ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും മലപ്പുറവും സംയുക്തമൂന്നാം സ്ഥാനം നേടിയപ്പോൾ, പെൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂരും കോട്ടയം മൂന്നാം സ്ഥാനത്തിന് അർഹരായി. എറണാകുളത്തിന്റെ മുഹമ്മദ് സഫൽ ആൺകുട്ടികളുടെ വിഭാഗത്തിലും, പാലക്കാടിന്റെ ഐശ്വര്യ എൻ പെൺകുട്ടികളുടെ വിഭാഗത്തിലും മികച്ച കളിക്കാരായി തിരഞ്ഞെടുത്തു.

വെണ്ണിക്കുളം ബദനി അക്കാദമി സ്കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ കല്ലുപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എബി മേക്കറിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കേരള ത്രോബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി ബഷീർ പി പി അധ്യക്ഷത വഹിച്ചു.

അൻസിൽ സക്കറിയ കോമാട്ട്, അജിൻ കലാഭവൻ, ഷാഹുൽ ഹമീദ്, പ്രദീപ് കെ, അതീർത്ത് എസ്, ഷെൽട്ടൻ റാഫേൽ, ടി സി ലോറൻസ് ,മെബിൻ സാ൦ മാത്യു, ഇജാസ് ഖാൻ എം ഐ തുടങ്ങിയവർ പ്രസംഗിച്ചു.

ഒക്ടോബർ 3 മുതൽ 5 വരെ തെലുങ്കാനയിലെ ഹൈദരാബാദിൽ  നടക്കുന്ന ദേശീയ ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള കേരള ടീമുകളെ തിരഞ്ഞെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാലക്കാട് അപകടം : നാലു വിദ്യാർഥിനികൾ മരിച്ചു

പാലക്കാട്: കല്ലടിക്കോട്ട് സ്കൂൾ‌ വിദ്യാർഥിനികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി നാലു കുട്ടികൾ മരിച്ചു.ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളാണ് മരിച്ചവർ. റോഡിലൂടെ...

പ്രധാനമന്ത്രി യുഎസിൽ

വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടൻ ഡിസിയിൽ എത്തി.12ന് വൈകിട്ട് ഫ്രാൻസിൽ നിന്നാണ് മോദി യുഎസിലേക്ക് തിരിച്ചത്. വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള...
- Advertisment -

Most Popular

- Advertisement -