ചെന്നൈ: എംഡിഎംകെ മുതിർന്ന നേതാവും ഈറോഡ് എംപിയുമായ എ ഗണേശമൂർത്തി(77) അന്തരിച്ചു.കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഞായറാഴ്ച രാവിലെയാണ് വിഷം ഉള്ളിൽച്ചെന്ന് അവശനിലയിലായ ഗണേശമൂർത്തിയെ ആദ്യം ഈറോഡിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചത്.കഴിഞ്ഞ അഞ്ച് വർഷമായി എംപിയായിരുന്ന ഗണേശമൂർത്തിക്ക് ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി സീറ്റ് നൽകിയില്ല. ഇതിന്റെ മനോവിഷമത്തിലാണ് അദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്