Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeEdathuaഎടത്വാ പള്ളിയിൽ...

എടത്വാ പള്ളിയിൽ പെരുന്നാൾ: KSRTC താൽക്കാലിക ബസ് സ്റ്റാൻഡ്  ഇന്നു പ്രവർത്തനം  ആരംഭിച്ചു

എടത്വാ : എടത്വാ പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ നിന്നും എത്തുന്ന തീർത്ഥാടകർക്ക്  യഥേഷ്ടം വന്നു പോകുന്നതിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി KSRTC താൽക്കാലിക ബസ് സ്റ്റാന്റിന്റെ  ഫ്ലാഗ് ഓഫ് കർമ്മം ജെയ്സപ്പൻ മത്തായി കണ്ടത്തിൽ നിർവഹിച്ചു.

എടത്വ, ആലപ്പുഴ, കോട്ടയം, ഹരിപ്പാട്, തുടങ്ങിയ സർവീസുകൾക്ക് പുറമേ തിരുവനന്തപുരം,പൂവാർ, കൊല്ലം,എറണാകുളം,ഇടുക്കി,കളിയിക്കാവിള, തുടങ്ങിയ സ്ഥലങ്ങളിലും കെഎസ്ആർടിസിയുടെ സ്പെഷ്യൽ സർവീസ് ഉണ്ടായിരിക്കുന്നതാണ് എന്ന് കൺവീനർ വിൻസന്റ് കെ പി അറിയിച്ചു.

തിരുനാൾ ജനറൽ കൺവീനർ ബിനോയ് മാത്യു ഒലക്കപാടിൽ അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി സ്റ്റേഷൻ ഇൻസ്പെക്ടർ ഇൻ ചാർജ് സണ്ണി പോൾ, റെജി ചക്കനാട്ട്, ജോബി കണ്ണമ്പള്ളി തുടങ്ങിയവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പച്ചക്കറി കൃഷി പദ്ധതിയുമായി നെടുമ്പ്രം ഗ്രാമപഞ്ചായത്ത്

നെടുമ്പ്രം : നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെ 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സുരക്ഷിത പച്ചക്കറി ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടെറസിലും മുറ്റത്തും പച്ചക്കറി കൃഷി പദ്ധതിയുമായി ഗ്രാമപഞ്ചായത്ത്. കാർഷിക കർമ്മ സേന വഴിയാണ്...

തദ്ദേശസ്ഥാപനങ്ങൾ വിഭവങ്ങൾ സ്വന്തമായി കണ്ടെത്തണം : സ്പീക്കർ എ. എൻ. ഷംസീർ

പത്തനംതിട്ട : തദ്ദേശസ്ഥാപനങ്ങൾ  പദ്ധതികൾ നടപ്പാക്കുമ്പോൾ സർക്കാരിൻ്റെ സഹായത്തോടൊപ്പം വിഭവങ്ങൾ സ്വന്തമായി കണ്ടെത്തണമെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ. പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മിച്ച ടൗൺ സ്ക്വയറിന്റെ  സമർപ്പണവും മുൻ എംഎൽഎ...
- Advertisment -

Most Popular

- Advertisement -