Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsസ്വകാര്യ ബസിനുള്ളിൽ ...

സ്വകാര്യ ബസിനുള്ളിൽ  അടിപിടി: അറസ്റ്റിലായ രണ്ട് യുവാക്കൾ റിമാൻഡിൽ

പത്തനംതിട്ട:  സ്വകാര്യ ബസിനുള്ളിൽ പരസ്പരം അടിപിടി കൂടിയതിന്റെ പേരിൽ അറസ്റ്റിലായ ജീവനക്കാരായ രണ്ടുപേരെയും കോടതി റിമാൻഡ് ചെയ്തു. അൽ ആമീൻ ബസിലെ ഡ്രൈവർ ചിറ്റാർ മണക്കയം വള്ളിപ്പറമ്പിൽ കെ വി രാകേഷ് (39), ശരണ്യ ബസ്സിലെ കണ്ടക്ടർ കൊടുമൺ  രണ്ടാം കുറ്റി മിഥുൻ ഭവൻ വീട്ടിൽ മിഥുൻ (32) എന്നിവരാണ് റിമാൻഡിലായത്.

രണ്ട് കേസുകളിലായി  ഇരുവരെയും പോലീസ്  ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.  ഇന്നലെ വൈകിട്ട് രണ്ടുതവണ ബസിൽ ഇരുവരും അടിപിടിയുണ്ടായി. വൈകിട്ട് 4.30 ന് ബസ് ഇന്ധനം നിറയ്ക്കാൻ പോയപ്പോഴായിരുന്നു ആദ്യത്തെ സംഭവം. തുടർന്ന് നിറയെ യാത്രക്കാരുമായി പോകവേ അബാൻ ജംഗ്ഷനിൽ വച്ച്  5.05 ന് വീണ്ടും അൽ അമീൻ ബസ്സിൽ അതിക്രമിച്ചു കയറി രാകേഷിനെ  കയ്യേറ്റം ചെയ്തു.

തുടർന്നുണ്ടായ പിടിവലിയിൽ  മിഥുന്റെ പുറത്ത് അഞ്ചിടത്തായി കത്തികൊണ്ട്  മുറിവേറ്റു. രാജേഷിനെ മിഥുൻ ഹെൽമെറ്റ്‌ കൊണ്ട് തലയ്ക്ക് അടിച്ചതായും പറയുന്നു. ഇരുവരും പത്തനംതിട്ട ജനറൽ ശുപത്രിയിൽ ചികിത്സ തേടി.  മിഥുന്റെ സുഹൃത്ത് എരുമേലി വയ്യാറ്റുപുഴ റൂട്ടിൽ ഓടുന്ന അൽ അമീൻ ബസ്സിലെ ഡ്രൈവറായ അനൂപിനെ, ബസ് ഉടമ രാജേഷ് ഉപദ്രവിച്ചത് ചോദിച്ചതിലുള്ള വിരോധമാണ് അടിപിടിയുടെ  കാരണം.

എസ് ഐ കെ ആർ രാജേഷ് കുമാറാണ് കേസ് എടുത്ത്  പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൊടുപുഴയിൽ നിന്ന് മൂന്നുദിവസം മുമ്പ് കാണാതായ ആളിന്റെ മൃതദേഹം മാൻഹോളിൽ കണ്ടെത്തി

തൊടുപുഴ : തൊടുപുഴയിൽ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കലയന്താനിയിലെ ഗോഡൌണിലെ മാൻഹോളിൽ നിന്നും കണ്ടെത്തി. മലിനജലം ശേഖരിച്ചിരുന്ന പത്തടിയോളം താഴ്ചയുള്ള കുഴിക്കകത്താണ് ബിജുവിന്റെ മൃതദേഹം ഒളിപ്പിച്ചിരുന്നത്. വ്യാഴാഴ്ച പുലർച്ചെ...

ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിൽ അവധിക്കാല പഠനക്ലാസ്

പത്തനംതിട്ട : ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിൽ സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള  അവധിക്കാല പഠനക്ലാസ് “നിറച്ചാർത്ത്-2025”- ലേക്ക് പ്രവേശനം ആരംഭിച്ചു. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെ ജൂനിയർ വിഭാഗത്തിലും എട്ടാംക്ലാസ് മുതലുള്ള വിദ്യാർഥികളെ...
- Advertisment -

Most Popular

- Advertisement -