Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsസിനിമാ നിർമാതാവ്...

സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ(56) അന്തരിച്ചു.കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.പത്തനംതിട്ട ഇലന്തൂർ കാപ്പിൽ തറവാട് അംഗമാണ്.ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാൻ ആയിരുന്നു.

പഞ്ചവടിപ്പാലം, മൂന്നാംപക്കം, നൊമ്പരത്തിപ്പൂവ്, സുഖമോ ദേവി, ഇത്തിരിനേരം ഒത്തിരികാര്യം, ഈ തണുത്ത വെളുപ്പാൻ കാലത്ത്, പത്താമുദയം തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ നിർമാതാവായിരുന്നു.ആലിബൈ എന്ന പേരിൽ സൈബർ ഫോറെൻസിക് സ്റ്റാർട്ട്അപ്പ് കമ്പനി സ്ഥാപിച്ചു.ഇവന്‍റ്സ് ഗാന്ധിമതി എന്ന ഇവന്റ്മാനേജ്മെന്റ് കമ്പനി ഉടമ ആയ ബാലൻ 2015 നാഷനൽ ഗെയിംസ് ചീഫ് ഓർഗനൈസർ ആയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവം : കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് അമ്മ

തൃശൂർ : രണ്ടു നവജാത ശിശുക്കളെ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ രണ്ടാമത്തെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് അമ്മ അനീഷയുടെ മൊഴി .ആദ്യത്തെ കുട്ടി മരിച്ചത് പൊക്കിൾക്കൊടി കഴുത്തിൽ കുരുങ്ങിയാണ് '...

കെഎസ്ആർടിസിക്കായി രാജ്യത്തെ ഏറ്റവും നിലവാരമുള്ള ബസുകൾ വരുന്നു

തിരുവനന്തപുരം:  ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ കേരളത്തിലെ ജനങ്ങൾക്ക് നൽകിയ ഉറപ്പായിരുന്നു കെഎസ്ആർടിസിക്കായി രാജ്യത്തെ ഏറ്റവും നിലവാരമുള്ള ബസുകൾ എത്തുമെന്നത്. ആദ്യ ബാച്ചിൽ എത്തിയ സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ ഡിസൈൻ...
- Advertisment -

Most Popular

- Advertisement -