ചെങ്ങന്നൂർ: കാരയ്ക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനയായ കസവിൻ്റെ ഒന്നാം വാർഷികാഘോഷവും വനിതാ വേദിയുടെ ഉദ്ഘാടനവും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. ലിംഗനീതിയും ലിംഗസമത്വവും സജീവ ചർച്ചാ വിഷയമായിരിക്കുന്ന സമകാലിക സാഹചര്യത്തിൽ വനിതാവേദിയുടെ പ്രസക്തിയെപ്പറ്റി അദ്ദേഹം സംസാരിച്ചു.
കസവ് പ്രസിഡണ്ട് കൃഷ്ണകുമാർ കാരയ്ക്കാട് അധ്യക്ഷനായിരുന്ന ചടങ്ങിൽ കേരള ഫോക് ലോർ അക്കാദമി ചെയർമാർ ഒ.എസ്.ഉണ്ണിക്കൃഷ്ണൻ മുഖ്യ അതിഥിയായി.
സാംസ്കാരിക വകുപ്പിൻ്റെ വിവർത്തനരത്ന പുരസ്കാരം നേടിയ എഴുത്തുകാരി സരോജിനി ഉണ്ണിത്താനെ ചടങ്ങിൽ ആദരിച്ചു. ശ്രീരാജ് കെ, സുമ ഹരികുമാർ, ഷീല ജയൻ, പി.ആർ .വിജയകുമാർ, ടി.കെ. ഇന്ദ്രജിത്ത്, പുഷ്പകുമാരി, അനു ടി, വി.ആർ സതീഷ് കുമാർ, ഷജീവ് .കെ. നാരായണൻ, സുരേഷ് ബാബു, ജ്യോതി.ജി, റോയി മാത്യു, കെ.എസ്.ഗോപാലകൃഷ്ണക്കുറുപ്പ്, രജനി.ടി.നായർ എന്നിവർ പ്രസംഗിച്ചു.