തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ 2025 അൽപ്പശി ഉത്സവത്തിനു കൊടിയേറി. ഇന്ന് രാവിലെ 8.45 നും 9.45നും ഇടയ്ക്കുളള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ധ്വജാരോഹണം നടത്തിയതോടെ ഈ വർഷത്തെ അൽപശി ഉൽസവത്തിന് തുടക്കമായി. 28-ന് വലിയ കാണിക്ക, 29-ന് പള്ളിവേട്ട, 30–ന് ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന ആറാട്ടോടുകൂടി അൽപശി ഉൽസവം സമാപിക്കും.