Tuesday, April 7, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപ്രളയം മനുഷ്യ...

പ്രളയം മനുഷ്യ നിര്‍മിതം : മന്ത്രിയുടെ സംഭാഷണം പുറത്തുവിട്ട് മാത്യു കുഴൽനാടൻ

കോട്ടയം : 2018 ലെ പ്രളയം മനുഷ്യ നിര്‍മിതമായിരുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎല്‍എ.തെളിവായി ഒന്നാം പിണറായിസർക്കാരിലെ ജലസേചനവകുപ്പു മന്ത്രിയും നിലവിലെ വൈദ്യുതി വകുപ്പുമന്ത്രിയുമായ കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ കുഴൽനാടൻ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു .

തോട്ടപ്പള്ളി സ്പിൽവേ തുറക്കാൻ വൈകിയതിലും പെരിങ്ങൽക്കുത്തിലേക്ക് ജലം ഒഴുക്കിവിട്ടതിലും ക്രമക്കേടുകളും അഴിമതിയും നടന്നെന്നാണ് ശബ്ദരേഖയിൽ പറയുന്നത്.അന്നത്തെ ജലസേചന വകുപ്പ് മന്ത്രി മാത്യു ടി.തോമസ്‌ സമയത്ത് തോട്ടപ്പള്ളി സ്പിൽവേ തുറക്കാത്തത് കരിമണൽ കമ്പനിക്ക് ലാഭം ഉണ്ടാക്കാൻ വേണ്ടിയാണ് എന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. മേരിമാതാ കണ്‍സ്ട്രക്ഷന്‍ എന്ന സ്വകാര്യ കമ്പനിക്ക് ലാഭം ഉണ്ടാക്കാൻ എക്‌സിക്യൂട്ടീവ് എൻജിനീയർ തുറക്കണമെന്ന് ആവശ്യപ്പെട്ടിട്ടും തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നത് ഒരു മാസം വൈകിപ്പിച്ചെന്നാണ് മാത്യു കുഴൽനാടൻ ആരോപിക്കുന്നത്.

പെരിങ്ങൽക്കുത്ത് ഡാം തുറക്കാൻ വൈകിയതിനു പിന്നിലും അഴിമതിയാണെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു .ആളിയാറിൽനിന്ന് തമിഴ്നാട്ടിലേക്ക് തുറന്നു വിടേണ്ടിയിരുന്ന വെള്ളം അവിടുത്തെ കോൺട്രാക്ടറുടെ താൽപര്യം സംരക്ഷിക്കാൻ പെരിങ്ങൽക്കുത്തിലേക്ക് തുറന്നുവിട്ടു. അങ്ങനെയാണ് ചാലക്കുടി പുഴ മുഴുവൻ പോയതെന്നും ശബ്ദരേഖയിൽ പറയുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമേരിക്കയിൽ വീണ്ടും വിമാനാപകടം : ചെറുവിമാനം ജനവാസമേഖലയിൽ തകർന്നുവീണു

ഫിലാഡെൽഫിയ : ‌അമേരിക്കയിൽ വീണ്ടും വിമാനാപകടം.ആറുപേരുമായി പറക്കുകയായിരുന്ന ചെറു വിമാനമാണ് വടക്കുകിഴക്കന്‍ ഫിലാഡല്‍ഫിയയിലെ ഷോപ്പിങ് സെന്ററിന് സമീപം തകര്‍ന്നുവീണത്. വീടുകൾക്ക് തീപിടിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായുമാണ് പ്രാഥമിക റിപ്പോർട്ടുകൾ. ലിയർജെറ്റ് 55 വിമാനമാണു...

റബ്ബർ ബോർഡിൻ്റെ ജിയോ മാപ്പിംഗ് ട്രയിനിംഗ് ആരംഭിച്ചു

പത്തനംതിട്ട : റബ്ബർ ബോർഡിൻ്റെ ജിയോ മാപ്പിംഗ് ഫീൽഡ്  എക്സിക്യൂട്ടീവുകളുടെ ട്രയിനിംഗ് ആരംഭിച്ചു. ഇലന്തൂർ റബ്ബർ ഉദ്പാദക സംഘത്തിൻ്റെ നേതൃത്വത്തിൽ ഇടപ്പരിയാരം നളന്ദ മന്ദിറിൽ നടന്ന ട്രയിനിംഗ് ജില്ലാ കോർഡിനേറ്റർ ആര്യ പി...
- Advertisment -

Most Popular

- Advertisement -