Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsനേരിന്റെ വഴിയെ...

നേരിന്റെ വഴിയെ സഞ്ചരിച്ച് നന്മയ്ക്കുവേണ്ടി നിലനിൽക്കുക : അഡ്വ. മാത്യു റ്റി. തോമസ്

തിരുവല്ല : കാലത്തിന്റെ സ്പന്ദനങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന യുവജന സമൂഹമായി വൈ.എം.സി.എ മാറണമെന്നും നേരിന്റെ വഴിയെ സഞ്ചരിച്ച് നന്മയ്ക്കുവേണ്ടി നിലനിൽക്കണമെന്നും സാമൂഹിക തിന്മകൾക്കെതിരെ ശക്തമായി നിലകൊള്ളണമെന്നും അഡ്വ. മാത്യു റ്റി തോമസ് എം.എൽ.എ പറഞ്ഞു. വൈ.എം.സി.എ തിരുവല്ല സബ് റീജൻ വാർഷിക സമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നുഅദ്ദേഹം. സബ് റീജൻ ചെയർമാൻ ലിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു.

ജനറൽ കൺവീനർ ജോജി പി. തോമസ്, മുൻ റീജണൻ ചെയർമാൻ അഡ്വ. വി. സി സാബു, വർഗീസ് ടി. മങ്ങാട്, അഡ്വ. ജോസഫ് നെല്ലാനിക്കൻ, കെ. സി മാത്യു, ജോ ഇലത്തിമൂട്ടിൽ, ലാലു തോമസ്, എബി ജേക്കബ്, അഡ്വ. എം.ബി നൈനാൻ,  തിരുവല്ല വൈ.എം.സി.എ  പ്രസിഡൻ്റ് ഇ. എ ഏലിയാസ്, വർഗീസ് എം. അലക്സ്, പി. ജി വർഗീസ്കുട്ടി എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുറ്റൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു

തിരുവല്ല : എം സി റോഡിലെ കുറ്റൂർ ഗവ:ഹയർ സെക്കൻ്ററി സ്കൂളിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. സ്കൂട്ടർ യാത്രികനായിരുന്ന തിരുവൻവണ്ടൂർ  പാലയ്ക്കാട്ട് വീട്ടിൽ ഗോപാലകൃഷ്ണൻ...

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ചു

ന്യൂഡൽഹി : ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ചു .ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു ദുരന്തം. മഹാകുംഭമേളയ്‌ക്ക് പോകാനെത്തിയ തീർത്ഥാടകരാണ് മരിച്ചവരിൽ അധികവും. ഒൻപത് സ്ത്രീകളും അഞ്ച്...
- Advertisment -

Most Popular

- Advertisement -