Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsകടുവയാക്രമണത്തിൽ കൊല്ലപ്പെട്ട...

കടുവയാക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തിയ വനം മന്ത്രിയെ നാട്ടുകാർ തടഞ്ഞു

വയനാട് :കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തിയ വനം മന്ത്രി എ കെ ശശീന്ദ്രനെ നാട്ടുകാർ തടഞ്ഞു. പ്രതിഷേധം രാഷ്ട്രീയപ്രേരിതമാണെന്നും രാധ വനത്തിനുള്ളിൽ പ്രവേശിപ്പിച്ചപ്പോഴാണ് കടുവ ആക്രമിച്ചതെന്നുമുള്ള മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് ജനങ്ങൾ മന്ത്രിയെ തടഞ്ഞത് . പ്രദേശവാസികൾ റോഡിൽ കുത്തിയിരുന്നും കിടന്നും പ്രതിഷേധിച്ചതോടെ മന്ത്രിയുടെ യാത്ര തടസ്സപ്പെട്ടു. തുടർന്നു കനത്ത പൊലീസ് സുരക്ഷയിലാണു മന്ത്രിയെ രാധയുടെ വീട്ടിലെത്തിച്ചത്.

യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി വീശി.അതേസമയം നരഭോജിക്കടുവയെ പിടികൂടാനുള്ള തിരച്ചിൽ വനംവകുപ്പ് തുടരുകയാണ്. 80 അംഗ ആർആർടി സംഘം 8 ഗ്രൂപ്പുകളായി തിരിഞ്ഞാണു പ്രദേശത്ത് തിരച്ചിൽ നടത്തുന്നത് 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പന്ത്രണ്ടു നാൾ നീണ്ടു നിന്നിരുന്ന  അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം സമാപിച്ചു

തിരുവല്ല: കാവുംഭാഗം ആനന്ദേശ്വരം ശിവ ക്ഷേത്രത്തിൽ പന്ത്രണ്ടു നാൾ നീണ്ടു നിന്നിരുന്ന  അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം സമാപിച്ചു. ഗുരുവായൂർ ശ്രീമദ് ഭാഗവത സത്രസമിതിയുടേയും തിരുവല്ല ഭാഗവത സത്ര നിർവ്വഹണ സമിതിയുടെയും...

പാരിസിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ

പാരീസ് : ഒളിംപിക്സിൽ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് വീണ്ടും വെങ്കല മെഡൽ.50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വപ്നിൽ കുസാലെയാണ് വെങ്കല മെഡൽ നേടിയത്. ഒരു ഘട്ടത്തിൽ ആറാം സ്ഥാനത്തായിരുന്ന കുസാലെ 451.4 എന്ന...
- Advertisment -

Most Popular

- Advertisement -