Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsBengaluruകർണാടക മുൻ...

കർണാടക മുൻ ഡിജിപി വീട്ടിൽ കുത്തേറ്റു മരിച്ചനിലയിൽ

ബെംഗളൂരു : കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ വീട്ടിൽ കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭാര്യ ഓംപ്രകാശിന്റെ ഭാര്യ പല്ലവി, മകൾ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു .ബിഹാറിലെ ചമ്പാരൻ സ്വദേശിയായ ഓം പ്രകാശിന്റെ മൃതദേഹം ഞായറാഴ്ച വൈകീട്ടോടെയാണ് സൗത്ത് ഈസ്റ്റ് ബെംഗളൂരുവിലെ എച്ച്എസ്ആർ ലേ ഔട്ടിലുള്ള വസതിയിൽ രക്തത്തിൽ കുളിച്ചനിലയിൽ കണ്ടെത്തിയത്.ശരീരത്തിൽ 6 കുത്തേറ്റിട്ടുണ്ടെന്നും മുഖത്ത് അടിയേറ്റ പാടുകളുണ്ടെന്നും പൊലീസ് പറഞ്ഞു.

വൈകിട്ട് 4.30ഓടെ കുടുംബസുഹൃത്തായ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിഡിയോ കോൾ വിളിച്ച് ഓം പ്രകാശിന്റെ ഭാര്യ പല്ലവി ‘ഞാനൊരു മോൺസ്റ്ററെ കൊന്നു’ എന്ന് അറിയിച്ചു . ഈ സുഹൃത്താണ് പൊലീസിനെ വിവരമറിയിച്ചത്. സ്വത്തിന്റെ പേരിൽ കഴിഞ്ഞ കുറച്ചു നാളുകളായി ഓം പ്രകാശും പല്ലവിയും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. കൊലപാതകത്തിൽ ഗുണ്ടാസംഘങ്ങളുടെ സഹായം തേടിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട് . 2015 മുതൽ 2017 വരെയാണ് ഓം പ്രകാശ് കർണാടക പൊലീസിൽ ഡിജിപിയായി സേവനമനുഷ്ഠിച്ചിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബംഗളുരുവിൽ യുവതിയെ കൊന്ന് കഷ്ണങ്ങളാക്കിയ പ്രതി മരിച്ച നിലയിൽ

ബെംഗളൂരു : ബെംഗളൂരുവിൽ യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതി ഒഡിഷയിൽ മരിച്ച നിലയിൽ.മുക്തി രഞ്ജൻ റോയ് എന്നയാളെയാണ്  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മല്ലേശ്വരം മാളിലെ ജീവനക്കാരിയായ മഹാലക്ഷ്മിയുടെ...

വെള്ളക്കെട്ട് : ചികിത്സ താമസിച്ച് 69 കാരൻ മരിച്ചു

തിരുവല്ല : പെരിങ്ങരയിൽ  വെള്ളക്കെട്ട് മൂലം  ചികിത്സ താമസിച്ച് 69 കാരൻ മരിച്ചു.   കനത്ത മഴപെയ്താൽ വെള്ളത്താൽ ചുറ്റപ്പെട്ട് ഒറ്റപ്പെടുന്ന പെരിങ്ങര പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന ഗണപതിപുരം നിവാസിയായ ആര്യ ഭവനിൽ...
- Advertisment -

Most Popular

- Advertisement -