Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിൽ മൾട്ടിലെവൽ...

തിരുവല്ലയിൽ മൾട്ടിലെവൽ പാർക്കിങ്ങിനായി ഫണ്ട് അനുവദിക്കും – മാത്യു ടി. തോമസ്

തിരുവല്ല : നഗരസഭ സ്ഥലം അനുവദിച്ച് തരികയാണെങ്കിൽ പട്ടണത്തിനുള്ളിൽ മൾട്ടി ലെവൽ പാർക്കിങ്ങ് സൗകര്യം ഒരുക്കാൻ ഫണ്ട് അനുവദിക്കുമെന്നും അതിലൂടെ പട്ടണത്തിലെ വാഹന പാർക്കിംഗ് പ്രതിസന്ധി പരിഹരിക്കുമെന്നും മാത്യു ടി. തോമസ് എം.എൽ.എ. പറഞ്ഞു. പട്ടണത്തിലെ അനധികൃത വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കുമെന്നും, പബ്ളിക് സ്റ്റേഡിയത്തിനോട് ചേർന്ന ഭാഗത്തെ മാലിന്യം പൂർണമായും നീക്കം ചെയ്യുകയും,മാലിന്യ സംസ്കരണത്തിനു് ബദൽ സംവിധാനം ഉടൻ കണ്ടെത്തുമെന്നും നഗരസഭ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരിൽ അറിയിച്ചു.

തിരുവല്ല മർച്ചൻ്റ്സ് അസോസിയേഷനും പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയും ചേർന്ന് വ്യാപാരികൾക്കായി ആരംഭിച്ച  “ഹെൽത്ത് കെയർ ” പദ്ധതിയുടെ ഉദ്ഘാടനം എം.എൽ.എ.നിർവ്വഹിച്ചു. മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് എം. സലിം അധ്യക്ഷത വഹിച്ചു. പുഷ്പഗിരി ആശുപത്രി സി.ഇ.ഒ. ഫാ. ഫിലിപ്പ് പയ്യംപള്ളിൽ, ഡയറക്ടർ ഫാ.തോമസ് പരിയാരത്ത്, മർച്ചൻ്റ്സ് സഹകരണ സംഘം പ്രസിഡൻ്  സജി എം.മാത്യു, നഗരസഭാംഗം ശ്രീനിവാസ് പുറയാറ്റ്, സെക്രട്ടറി എം.കെ. വർക്കി, ട്രഷറർ മാത്യൂസ് ജേക്കബ്, രഞ്ജിത്ത് ഏബ്രഹാം, ഷിബു പുതുക്കേരിൽ, ബിനു ഏബ്രഹാം, അബിൻ ബക്കർ, ആർ ജനാർദ്ദനൻ, ജോൺസൺ തോമസ്, തുടങ്ങിയവർ പ്രസംഗിച്ചു.

ഹെൽത്ത് കെയർ പദ്ധതിയെ കുറിച്ച് പുഷ്പഗിരി ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് പരിയാരത്ത് വിശദീകരിച്ചു കൊണ്ട് ഹെൽത്ത് കാർഡ്  വ്യാപാരികൾക്ക് വിതരണം ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പീച്ചി ഡാമിൽ നാല് പെൺകുട്ടികൾ വീണു

തൃശ്ശൂർ : പീച്ചി ഡാമിന്റെ റിസർവോയറിൽ നാല് പെൺകുട്ടികൾ വീണു.നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം .നാല് പേരും വെന്റിലേറ്ററിലാണ്.പട്ടിക്കാട് സ്വദേശികളായ ആന്‍ ഗ്രേസ് (16), അലീന (16), എറിന്‍...

സിവിൽ സർവീസ് പരീക്ഷാ ഫലം : അനുജ് അഗ്നിഹോത്രിയ്ക്ക് ഒന്നാംറാങ്ക്, മലയാളിയായ എസ് ശ്രുതി 18-ാം റാങ്ക് നേടി

ന്യൂഡൽഹി : 2025 ലെ സിവിൽ സർവീസ് പരീക്ഷാ ഫലം യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു .അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. മലയാളിയായ ശ്രുതി ആർ. 18-ാം റാങ്ക് കരസ്ഥമാക്കി .രാജേശ്വരി...
- Advertisment -

Most Popular

- Advertisement -