തിരുവല്ല : കടപ്ര – മാന്നാർ മഹാലക്ഷ്മി ക്ഷേത്രത്തിലെ കാർത്തിക മഹോത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന ദേവി ഭാഗവത നവാഹ യജ്ഞത്തിന് തുടക്കമായി. ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണ ഭട്ടതിരി മുഖ്യ കാർമികത്വം വഹിച്ചു.
കരയോഗം പ്രസിഡണ്ട് അഡ്വ . കെ പി ചന്ദ്രശേഖരൻ പിള്ള, കരയോഗം സെക്രട്ടറി രാജേന്ദ്രനാഥ്, ഉത്സവ കമ്മിറ്റി കൺവീനർ വി.വി വിജയകുമാർ, ദേവസ്വം മാനേജർ അഡ്വ. പി രമേഷ് കുമാർ, അഡ്വ. എൻ ഷൈലാജ്, അഡ്വ. സതീഷ് കൊച്ചുപറമ്പിൽ, ഹരിഹരൻ പിള്ള, ഹരികുമാർ, നിരണം രാജൻ തുടങ്ങിയവർ സന്നിഹിതരായി.