Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിപണിയിലെ സർക്കാർ...

വിപണിയിലെ സർക്കാർ ഇടപെടൽ ശക്തമായി തുടരും -മന്ത്രി പി പ്രസാദ്

ആലപ്പുഴ : വിലക്കയറ്റം ഓണക്കാലത്ത് പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി സർക്കാർ പൊതു വിപണിയിൽ ശക്തമായ ഇടപെടൽ നടത്തുന്നുണ്ടെന്ന് കൃഷി വകുപ്പ്  മന്ത്രി പി പ്രസാദ് പറഞ്ഞു. സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ സെപ്റ്റംബർ 6 മുതൽ 14 വരെ ആലപ്പുഴ ജില്ലാ കോടതി പാലത്തിന് പടിഞ്ഞാറുവശം ഉള്ള പുന്നപ്ര വയലാർ സ്മാരക ഹാളിൽ നടത്തുന്ന ഓണം   ജില്ലാ ഫെയറിന്റെ  ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളം പല മേഖലയിലും രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. ഈ നേട്ടത്തിന്റെ പ്രധാന ഭാഗം പൊതുവിപണിയിലെ ഇടപടിയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. എച്ച് സലാം എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ  പി പി ചിത്തരഞ്ജൻ എംഎൽഎ മുഖ്യാതിഥിയായി.  കിറ്റിന്റെ ആദ്യ വിൽപ്പനയും നടന്നു.

ഓണം ഫെയറിൽ സാധനങ്ങൾ ന്യായ വിലയ്ക്ക് ലഭ്യമാകും.  വിവിധ കമ്പനികളുടെ ഇരുന്നൂറോളം ഉത്പ്പന്നങ്ങൾ ഓഫറുകളോടെയും ലഭ്യമാണ്. രാവിലെ 9.30 മുതൽ രാത്രി 8 മണി വരെ ആയിരിക്കും ഓണം ഫെയറിന്റെ  പ്രവർത്തനസമയം. ഫെയറിനോട് അനുബന്ധിച്ച് വിവിധ സർക്കാർ ഏജൻസികളുടെ സ്റ്റാളുകളും പ്രവർത്തിക്കുന്നുണ്ട്. സബ്സിഡിയോടുകൂടിയാണ് സപ്ലൈകോ വിവിധ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിച്ചിട്ടുള്ളത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അതിരാത്ര ധ്വജ പ്രയാണ ഘോഷയാത്ര തിങ്കളാഴ്ച

പത്തനംതിട്ട: കോന്നി ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ ഏപ്രിൽ 21 നു ആരംഭിക്കുന്ന അതിരാത്ര യാഗത്തിന് തയ്യാറാക്കിയിരിക്കുന്ന യജ്ഞ വേദിയിൽ സ്ഥാപിക്കുന്നതിനുള്ള ധ്വജം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഏപ്രിൽ 15 തിങ്കളാഴ രാവിലെ 9.30 നു...

മുൻ മന്ത്രി ആൻറണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിൽ വിധി ഇന്ന്

തിരുവനന്തപുരം: നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങൾക്ക് ശേഷമാണ് വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയ രക്ഷപ്പെടുത്താൻ  മുൻ മന്ത്രി ആൻറണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. ആൻറണി...
- Advertisment -

Most Popular

- Advertisement -