Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduഹോട്ടലിൽ അതിക്രമം...

ഹോട്ടലിൽ അതിക്രമം കാണിച്ച ഗ്രേഡ് എസ്ഐയെ സസ്‌പെൻഡ് ചെയ്തു

കോഴിക്കോട് :കോഴിക്കോട് ബാലുശേരിയിൽ ഹോട്ടലിൽ അതിക്രമം കാണിച്ച ഗ്രേഡ് എസ്‌ഐയെ സസ്പെൻഡ് ചെയ്തു.ബാലുശ്ശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എ. രാധാകൃഷ്ണനെതിരായാണ് നടപടി .ബുധനാഴ്ച രാത്രിയാണ് സംഭവം .കഴിച്ച ഭക്ഷണത്തിൻ്റെ പണം ചോദിച്ചതാണ് എസ്.ഐ യെ പ്രകോപിതനാക്കിയത് .

സുഹൃത്തുക്കളുമായി എത്തി ഭക്ഷണം കഴിച്ച് പണം നൽകാതെ മടങ്ങുന്നത് എസ്ഐയുടെ പതിവായിരുന്നു.ബുധനാഴ്ച ജീവനക്കാർ പണം ചോദിച്ചതോടെ എസ്ഐ പ്രകോപിതനായി അതിക്രമം കാണിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.ഭവനഭേദനം, ഭീഷണിപ്പെടുത്തൽ, മദ്യപിച്ച് ബഹളമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് ഇയാൾക്കെതിരെ ഇന്നലെ കേസെടുത്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗർഭസ്ഥശിശുവിന്റെ മരണം:പൊലീസ് കേസെടുത്തു

തിരുവനന്തപുരം : തൈക്കാട് സർക്കാർ ആശുപത്രിയിൽ ​ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ​ഗർഭസ്ഥ ശിശു മരിച്ചെന്ന പരാതിയിൽ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു .കഴക്കൂട്ടം സ്വദേശി പവിത്രയുടെ കുടുംബമാണ് പരാതി നൽകിയത് .സംഭവത്തിൽ...

Lottery Result 20-03-2024 : FF-89

1st Prize Rs.1,00,00,000/- FD 813150 (NEYYATTINKARA) Consolation Prize Rs.8,000/- FA 813150 FB 813150 FC 813150 FE 813150 FF 813150 FG 813150 FH 813150 FJ 813150 FK...
- Advertisment -

Most Popular

- Advertisement -