Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsഹരിവരാസനം പുരസ്‌കാരം...

ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

തിരുവനന്തപുരം : സംസ്ഥാന സർക്കാറിന്റെ 2025 ലെ ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് വച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് പി ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ അറിയിച്ചു.

സംഗീതത്തിലെ ശബരിമലയേയും സ്വാമി അയ്യപ്പനേയും ജനമനസ്സുകളിൽ പ്രതിഷ്ഠിക്കാൻ നടത്തിയ പ്രവർത്തനങ്ങളും ഗാനരചയിതാവ്, സംഗീത സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ തുടങ്ങിയ വിവിധ മേഖലകളിലെ സമഗ്ര സംഭാവനകളും കണക്കിലെടുത്താണ് കൈതപ്രത്തെ തിരഞ്ഞെടുത്തത്. റവന്യൂ (ദേവസ്വം) സ്പെഷ്യൽ സെക്രട്ടറിഅനുപമ റ്റി.വി., തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ പ്രകാശ്.സി.വി., സംഗീതജ്ഞ ഡോ.കെ.ഓമനക്കുട്ടി എന്നിവരടങ്ങുന്നതായിരുന്നു പുരസ്‌കാര നിർണയ സമിതി.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാജ്യത്ത് കോവിഡ് കേസുകൾ 7000 കടന്നു: ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ 7000 കടന്നു. 7264 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്‌തത്‌. എക്സ്എഫ്ജി എന്ന പുതിയ വകഭേദം ആണെങ്കിലും കൂടുതൽ വ്യാപന ശേഷി കുറവാണെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേരളം, ഗുജറാത്ത് എന്നീ...

കെഎസ്ആർടിസി ബസിനുള്ളിൽ  ബോധരഹിതയായ സ്ത്രീക്ക് രക്ഷകയായി നഴ്‌സിങ് ഓഫീസര്‍

ആലപ്പുഴ: കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞു വീണു ബോധരഹിതയായ സ്ത്രീക്ക് രക്ഷകയായി നഴ്‌സിങ് ഓഫീസര്‍. ആലപ്പുഴ ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ഓഫീസര്‍ ബിൻസി ആന്‍റണിയാണ് പള്ളിപ്പുറം സ്വദേശിനിയായ മധ്യവയസ്കയ്ക്ക് ബസിനുള്ളിൽ വെച്ചു തന്നെ സിപിആർ...
- Advertisment -

Most Popular

- Advertisement -