കൊച്ചി : രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ചതിനെ തുടർന്ന് സിപിഎം പുറത്താക്കിയ വി കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി .ഫെബ്രുവരി 4ന് പയ്യന്നൂർ ഗാന്ധി പാർക്കിൽ നടക്കുന്ന ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന തന്റെ പുസ്തക പ്രകാശനത്തിന് സംരക്ഷണം നൽകണമെന്ന കുഞ്ഞിക്കൃഷ്ണന്റെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.ജില്ലാ പോലീസ് മേധാവിക്കും പയ്യന്നൂർ എസ്എച്ച്ഒയ്ക്കുമാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്.






