കൊച്ചി : സുരേഷ് ഗോപിയുടെ ലോക്‌സഭാംഗത്വം ചോദ്യം ചെയ്തുള്ള ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി . തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളാനാവില്ലെന്നും സുരേഷ് ഗോപി വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.സിപിഐ നേതാവ് എ.എസ്. ബിനോയിയാണ് സുരേഷ് ഗോപിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത് .മത ചിഹ്നങ്ങളുപയോഗിച്ച് സുരേഷ് ഗോപിയും തിരഞ്ഞെടുപ്പ് ഏജന്റും വോട്ട് അഭ്യർഥന നടത്തിയെന്നാണ് ഹർജിയിലെ ആരോപണം.






