Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsഉന്നത വിദ്യാഭ്യാസ...

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലാഭം മാത്രം ലക്ഷ്യമിട്ടുള്ള സംരംഭങ്ങളാകരുത്: മാർത്തോമ്മാ മെത്രാപ്പൊലിത്ത

തിരുവല്ല : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലാഭം മാത്രം ലക്ഷ്യമിട്ടുള്ള സംരംഭങ്ങളായി മാറരുതെന്ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത. മാർത്തോമ്മാ ഉന്നത വിദ്യാഭ്യാസ കമ്മിഷൻ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ സംഘടിപ്പിച്ച അക്കാദമിക് കോൺഫ്രൻസിൽ സമാപന സന്ദേശം നൽകു കയായിരുന്നു മെത്രാപ്പൊലിത്ത.

രാഷ്ട്ര നിർമ്മിതിയാവണം വിദ്യാഭ്യാസ ലക്ഷ്യം. സാമൂഹിക നീതി ഉയർത്തിപ്പിടിക്കുന്ന, വിവേചന രഹിത സമൂഹത്തിന്റെ സൃഷ്ടിക്ക് ഊന്നൽ നിൽകണം.ആഗോള തലത്തിലും ഇന്ത്യയിലും ഉന്നത വിദ്യാഭ്യാസ  മേഖലയുടെ വളർച്ചക്കൊപ്പം അവസര സമത്വം സാധ്യമാകുന്നില്ല. പ്രവേശനം നേടുന്നവരുടെ എണ്ണത്തിൽ അസമത്വം നിലനിൽക്കുന്നു.  ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യതയുള്ളവരിൽ 28.4 ശതമാനത്തിന് മാത്രമേ വിദ്യാഭ്യാസ അവസരം ലഭിക്കുന്നുള്ളു.

കേരളത്തിൽ പ്രവേശന ആനുപാതം 46 ശതമാനമാണ്. പ്രവേശനത്തിൽ മാത്രമല്ല, ഫണ്ടിങ്ങിലും വിഭവ വിതരണത്തിലും അസന്തുലിതാവസ്ഥ നിലനിൽക്കുന്നു. ദേശീയതലത്തിലുള്ള സർവ്വകലാശാലകൾക്ക്  ഉന്നത വിദ്യാഭ്യാസ ബഡ്ജറ്റിന്റെ ഗന്ന്യമായ ഭാഗം ലഭിക്കുമ്പോൾ ചെറിയ ശതമാനം വിദ്യാർഥികൾക്കേ ഇവിടെ പ്രവേശനം ലഭിക്കുന്നുള്ളു. വിദ്യാർഥി ജനസംഖ്യയിൽ മൂന്നിൽ രണ്ടു ഭാഗത്തിനും വിദ്യാഭ്യാസം നൽകുന്ന സംസ്ഥാന സർവ്വകലാശാലകൾ  കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു.

അടിസ്ഥാന സൗകര്യ വികസനം, ഫാക്കൽറ്റിശാക്തീ കരണം, ഗവേഷണം എന്നിവയെ ഇതു ബാധിക്കുന്നു.   ആർട്ടിഫിഷ്യൽ ഇന്റലി ജൻസ്  സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം. എന്നാൽ മനുഷ്യന്റെ വികാര വിചാരങ്ങൾക്ക് പകരം വെച്ചു കൊണ്ടാകരുത് നിർമ്മിത ബുദ്ധിയുടെ ഉപയോഗമെന്നും അത്‌ മനുഷ്യത്വം നഷ്ടപ്പെടാൻ ഇടയാകരുതെന്നും
മെത്രാപ്പൊലിത്ത പറഞ്ഞു.

മാർത്തോമ്മാ സഭാ സെക്രട്ടറി റവ.എബി. ടി. മാമ്മൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചെന്നൈ സായി സർവ്വകലാശാല വൈസ് സ് ചാൻസിലർ ഡോ. അജിത് എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. ഡോ. കുഞ്ചറിയ. പി. ഐസക്, ഡോ. എലിസബേത്ത് ഷേർളി, ഡോ. തോമസ് ജോസഫ്, ഡോ. ഷാജിമോൻ കെ. ജോൺ, എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. എ. എബ്രഹാം, ഉന്നത വിദ്യാഭ്യാസ കമ്മിഷൻ സെക്രട്ടറി ഡോ. ഐസി. കെ ജോൺ, ഡോ. രാജൻ വർഗീസ്, ഡോ. ജോൺ ജോർജ്  അത്യാൽ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്തെ 20 പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

കൊച്ചി : സംസ്ഥാനത്തെ 20 പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളും ഓഫിസുകളും കേന്ദ്രീകരിച്ചാണ് റെയ‍്‍ഡ്. കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്നലെ അർദ്ധരാത്രി മുതലാണ് റെയ്ഡ് ആരംഭിച്ചത്....

കുറ്റൂരിൽ ശക്തമായ കാറ്റിൽ മരം കടപുഴകി

തിരുവല്ല : കുറ്റൂരിൽ  പുലർച്ചെ  ഉണ്ടായ ശക്തമായ കാറ്റിൽ  മരം കടപുഴകി വീണു. ആറാട്ടുകടവ്  മലയിൽപീടികയിൽ  ഗീതാഭവനിൽ  സതീഷിന്റെ  പുളിമരവും ആഞ്ഞിലിമരവും   കെട്ടിടത്തിന്റെ മുകളിലേക്ക്  വീണ് നാശനഷ്ടം ഉണ്ടായത്. ഇന്ന് പുലർച്ചെ 3...
- Advertisment -

Most Popular

- Advertisement -