ആലപ്പുഴ: ആലപ്പുഴയിൽ ശക്തമായ കാറ്റിൽ തെങ്ങ് വീണ് ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാര്‍ഡ് വൃന്ദാ ഭവനില്‍ (പൊരിയങ്ങനാട്ട്) മല്ലിക (53)ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലരയോടെ ഉണ്ടായ ശക്തമായ കാറ്റിൽ അടുത്ത പുരയിടത്തിൽ നിന്ന തെങ്ങ് കടപുഴകി മല്ലികയുടെ ദേഹത്ത് വീഴുകയായിരുന്നു. ഉടൻ എറണാകുളത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ സാധിച്ചില്ല.