ലണ്ടൻ : ബ്രിട്ടനിൽ 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണം അവസാനിപ്പിച്ച് ലേബർ പാർട്ടി അധികാരത്തിലേക്ക് .650 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നിലൊന്ന് സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോൾ ലേബർ പാർട്ടി കേവല ഭൂരിപക്ഷത്തിന് വേണ്ട 325 സീറ്റ് ഇതിനോടകം നേടിക്കഴിഞ്ഞു. കൺസർവേറ്റീവ് പാർട്ടിക്ക് വെറും 72 സീറ്റിൽ മാത്രമേ മുന്നേറുവാൻ സാധിച്ചിട്ടുള്ളൂ .
ലേബർ പാർട്ടിയുടെ കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും.ലേബർ പാർട്ടിയിൽ വിശ്വാസമർപ്പിച്ച് വോട്ടു ചെയ്തവരോട് കെയ്ർ സ്റ്റാർമർ നന്ദി അറിയിച്ചു.






