Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsചങ്ങനാശ്ശേരി അതിരൂപതയുടെ...

ചങ്ങനാശ്ശേരി അതിരൂപതയുടെ പുതിയ അധ്യക്ഷൻ മാർ തോമസ് തറയിലിൻ്റെ സ്ഥാനാരോഹണം 31 ന്

ചങ്ങനാശ്ശേരി: അതിരൂപതയുടെ ഒമ്പതാമത് മേലധ്യക്ഷനും അഞ്ചാമത് മെത്രാപ്പൊലീത്തായുമായി നിയമിതനായ  മാർ തോമസ് തറയിലിൻ്റെ സ്ഥാനാരോഹണം 31 ന് ചങ്ങനാശ്ശേരി മെത്രാപ്പൊലീത്തൻ പള്ളിയിൽ നടക്കും. രാവിലെ 9 ന് കത്തീഡ്രൽ പള്ളി അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ സ്ഥാനാരോഹണശുശ്രൂഷയ്ക്ക് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നേതൃത്വം നൽകും.

ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികത്വം വഹിക്കും. മാർ തോമസ് തറയിൽ മെത്രാപ്പൊലിത്തായുടെ മുഖ്യകാർമ്മികത്വത്തിൽ കുർബാന നടക്കും. തുടർന്ന് പൊതുസമ്മേളനം. ചടങ്ങുകളിൽ വത്തിക്കാൻ, യുറോപ്യൻ സഭ പ്രതിനിധികളും, മെത്രാൻമാരും, വിശ്വാസികളും പങ്കെടുക്കും.

മാർ ജോസഫ് പെരുന്തോട്ടം വിരമിച്ചതിനെത്തുടർന്ന് ഓഗസ്റ്റിൽ കൂടിയ സിറോമലബാർ സിനഡ് മാർ തോമസ് തറയിലിനെ ചങ്ങനാശ്ശേരി അതിരൂപതയുടെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജപ്തി ഭീഷണി നേരിട്ട ആശാപ്രവർത്തക അനിതകുമാരിയുടെ കടം  ഓർത്തഡോക്സ് സഭാ അടച്ചു തീർത്തു

തിരുവനന്തപുരം : തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്ന ആശാ പ്രവർത്തകയുടെ വീടിന്റെ ജപ്തി ഭീഷണി ഒഴിവായി. കേരളബാങ്കിന്റെ പാലോട് ശാഖയിലുണ്ടായിരുന്ന 3 ലക്ഷം രൂപയുടെ കടബാധ്യത ഓർത്തഡോക്സ് സഭ അടച്ചുതീർത്തു. ക്യാൻസർ...

ശബരിമല നട നാളെ തുറക്കും ; ഉത്സവത്തിന് ഏപ്രില്‍ രണ്ടിന് കൊടിയേറും

ശബരിമല : ഉത്സവത്തിനും വിഷുപൂജകള്‍ക്കുമായി ശബരിമല നട നാളെ വൈകീട്ട് അഞ്ചിന് തുറക്കും. ഏപ്രിൽ രണ്ട് ബുധനാഴ്ച രാവിലെ 9.45-നും 10.45-നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ്‌മദത്തന്റെയും കാര്‍മികത്വത്തിൽ ഉത്സവത്തിന്...
- Advertisment -

Most Popular

- Advertisement -