ന്യൂഡൽഹി:ലോക ചാമ്പ്യനെ നേരിടേണ്ട എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റില്‍ കിരീടം നേടി ഇന്ത്യൻ താരം ഡി.ഗുകേഷ്.ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെസ് താരമാണ് പതിനേഴുകാരനായ ഗുകേഷ്.അവസാന റൗണ്ടിൽ യുഎസിന്റെ ഹക്കാമുറയെ സമനിലയിൽ തളച്ച ഗുകേഷ് 9 പോയിന്റുമായാണ് കിരീടം നേടിയത്.
ലോക ചെസ് ചാംപ്യന്റെ എതിരാളിയെ കണ്ടെത്താനുള്ള മത്സരമാണ് കാൻഡിഡേറ്റ്സ് ചാംപ്യൻഷിപ്.വിശ്വനാഥൻ ആനന്ദിന് ശേഷം കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റ് വിജയിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഗുകേഷ് .ഈ വർഷം അവസാനം നടക്കുന്ന ലോക ചാംപ്യൻഷിപ്പിൽ നിലവിലെ ലോകചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെ ഗുകേഷ് നേരിടും.