Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaവാർഡ് വിഭജനത്തിൽ...

വാർഡ് വിഭജനത്തിൽ സിപിഐ(എം ന്റെയും കോൺഗ്രസിന്റെയും ഇടപെടൽ ജനാധിപത്യ വിരുദ്ധം – ബിജെപി

ആലപ്പുഴ: വാർഡ് വിഭജനത്തിൽ സിപിഐ(എം) കോൺഗ്രസ്സും ബിജെപി അധികാരത്തിൽ വരാതിരിക്കാൻ ആസൂത്രിതമായി പ്രവർത്തിക്കുക ആണെന്നും  സർക്കാർ തയ്യാറാക്കിയ മാനദണ്ഡങ്ങൾ പാടെ അവഗണിച്ചു  രാഷ്ട്രിയ താല്പര്യങ്ങൾ മുൻ നിർത്തിയാണ് പല പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും  നിർദ്ദേശം സമർപ്പിച്ചിരിക്കുന്നതെന്ന് ബി. ജെ. പി. സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ ആരോപിച്ചു.

തികച്ചും ജനാധിപത്യ വിരുദ്ധമായ ഈ നടപടികൾക്കെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുവാൻ ആലപ്പുഴ ദീൻ ദയാൽ ഭവനിൽ കൂടിയ ജനപ്രതിനിധികളുടെ കൺവെൻഷൻ തീരുമാനിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ബി. ജെ. പി പഞ്ചായത്ത്, നഗര സഭ ജനപ്രതിനിധികളുടെ യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ജില്ല പ്രസിഡന്റ്‌ എം. വി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ല സെക്രട്ടറി ജി. വിനോദ്, മഹിളാ മോർച്ച ജില്ല പ്രസിഡന്റ്‌ കല രമേശ്‌, മണ്ഡലം പ്രസിഡന്റ്‌ മാരായ അഡ്വ. കെ. കെ അനൂപ്, വി. ബാബുരാജ്, കണ്ണൻ തിരുവമ്പാടി, പ്രഭകുമാർ, സജി. പി. ദാസ്, ജെ ദിലീപ്, വിനോദ് ജി മഠത്തിൽ എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൂഞ്ച് ജില്ലയില്‍ പാകിസ്താന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ സൈനികന് വീരമൃത്യു

ന്യൂഡൽഹി : ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്താന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ സൈനികന് വീരമൃത്യു. ലാന്‍സ് നായിക് ദിനേശ് കുമാര്‍ ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൃഷ്ണ ഗടി സെക്ടറിലെ ലൈന്‍ ഓണ്‍...

കള്ളക്കടൽ പ്രതിഭാസം : ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും, കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും നാളെ...
- Advertisment -

Most Popular

- Advertisement -