Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsKochiജാസ്ലിയയുടെ മരണം...

ജാസ്ലിയയുടെ മരണം : പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്‌

കൊച്ചി : അങ്കമാലിയിൽ ബികോം വിദ്യാർത്ഥിയുടെ മരണത്തിനിടയായ വാഹനാപകടത്തിൽ പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്‌. നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചുവെന്നും പ്രതി ഡോ സിറിയക്ക് ജോർജ് പൊലീസിന്റെ കണ്ണ് വെട്ടിച്ചാണ് കടന്ന് കളഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിയെ പിടികൂടാൻ കൃത്യമായി പരിശോധന നടത്തിയെന്നും റിപ്പോർട്ടിലുണ്ട്.

പൊലീസ് അലംഭാവം കാണിച്ചുവെന്ന് മരിച്ച ജാസ്ലിയയുടെ കുടുംബം പരാതി ഉന്നയിച്ചിരുന്നു. ഇതിലാണ് റൂറൽ എസ്പിയുടെ നിർദ്ദേശപ്രകാരം ആലുവ ഡിവൈഎസ്പി അന്വേഷണം നടത്തിയത്. ‌ബിരുദ വിദ്യാർഥിനിയായ ജാസ്ലിയയെ കഴിഞ്ഞ മാസം ഇരുപത്തിയെട്ടിനാണ് സിറിയക് ഓടിച്ച കാറിടിച്ചത്. തൊട്ടടുത്ത ദിവസം ജാസ്ലിയ മരിച്ചു. ഏറെ വിമർശനത്തിനൊടുവിലാണ് സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട് ഒളിവിൽ പോയ സിറിയകിനെ വാഗമണ്ണിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിജയദശമി നായർ മഹാസമ്മേളനം 13ന്

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ നേതൃത്വത്തിലുള്ള വിജയദശമി നായർ മഹാസമ്മേളനം 13ന് ഉച്ചയ്ക്ക് 2 ന്  കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി...

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും: ജി സുധാകരൻ

ആലപ്പുഴ : പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയുമെന്നും, തന്നെ കമ്യൂണിസം പഠിപ്പിക്കാൻ മന്ത്രി പി പ്രസാദ് ആരെന്നും ജി സുധാകരൻ. ചേർത്തലയിൽ പോയി പ്രസാദിനെതിരെ പ്രചാരണം നടത്തും. തന്നെ ആരും...
- Advertisment -

Most Popular

- Advertisement -