Sunday, April 5, 2026
No menu items!

subscribe-youtube-channel

HomeNew Delhiകരൂർ ദുരന്തം:...

കരൂർ ദുരന്തം: നടൻ വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

ന്യൂഡൽഹി: കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. രാവിലെ പത്തരയോടെ ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു. മൂന്നാം തവണയാണ് വിജയ്‍യെ സിബിഐ ചോദ്യം ചെയ്തത്.

മുൻപ് ജനുവരി 12, 19 തീയതികളിലും വിജയ് ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. അന്ന് നൽകിയ മൊഴിയിൽ കൂടുതൽ വ്യക്തത തേടിയാണ് സിബിഐ വീണ്ടും വിജയ്‍യെ ചോദ്യം ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 27 നാണ് കരൂരിൽ വിജയ്‍യുടെ പാർട്ടിയായ ടിവികെ സംഘടിപ്പിച്ച പൊതുയോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ കൊല്ലപ്പെട്ടത്.

പിന്നാലെ ഒരു മാസത്തിന് ശേഷം സുപ്രീം കോടതിയുടെ നിർദേശപ്രകാരം കേസ് സിബിഐ ഏറ്റെടുത്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ടയിൽ ഓഗസ്റ്റ് 23 മുതൽ താൽക്കാലിക ഗതാഗത നിയന്ത്രണം

പത്തനംതിട്ട: പത്തനംതിട്ടയിൽ ഓഗസ്റ്റ് 23 മുതൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.ടൗൺ റിംഗ് റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡ് മുഖ്യകവാടം മുതൽ അബാൻ ജംഗ്ഷൻ വരെയും അബാൻ ജംഗ്ഷൻ മുതൽ മുത്തൂറ്റ് ഹോസ്‌പിറ്റൽ...

കൊച്ചിയിൽ സ്‌കൂൾ ബസിന് തീപിടിച്ചു

കൊച്ചി : കൊച്ചി കുണ്ടന്നൂരിൽ സ്‌കൂൾ ബസിന് തീപിടിച്ചു.തേവര സേക്രഡ് ഹാർട് സ്കൂളിന്റെ ബസിനാണ് തീപിടിച്ചത്.കുണ്ടന്നൂർ, മരട് ഭാഗങ്ങളിൽ നിന്ന് വിദ്യാർഥികളെ കയറ്റാൻ പോകുംവഴിയായിരുന്നു അപകടം. ബസിൽനിന്നു പുക ഉയരുന്നതു കണ്ടു ഡ്രൈവർ പുറത്തിറങ്ങി.അതുവഴി...
- Advertisment -

Most Popular

- Advertisement -