ഇന്ന് കേരളപ്പിറവി .ഐക്യകേരളപ്പിറവിക്ക് ഇന്ന് അറുപത്തെട്ട് വയസ്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനർസംഘടിപ്പിക്കാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് 1956 നവംബര്‍ ഒന്നിനാണ് ഇന്നത്തെ കേരളത്തിന്‍റെ രൂപീകരണം.
പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന കേരളം കാടും പുഴകളും നദികളും കൊണ്ട് സമ്പന്നമാണ്.സാക്ഷരതയിലും രാജ്യത്തിന്‍റെ സാമൂഹിക സാമ്പത്തിക ജീവിത നിലവാര സൂചികകളിലും മുൻപന്തിയിലുള്ള കേരള ജനത പുതിയ പ്രതീക്ഷകളോടെയാണ് കേരളപ്പിറവിയെ വരവേൽക്കുന്നത്. നേട്ടങ്ങളും കോട്ടങ്ങളും വെല്ലുവിളികളും നിറഞ്ഞ വഴികളിലൂടെ കടന്നുപോകുകയാണ് ദൈവത്തിന്റെ സ്വന്തം നാട് എന്നുവിളിക്കുന്ന നമ്മുടെ സംസ്ഥാനം.