തിരുവല്ല : മന്നൻകരച്ചിറ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടമിരോഹിണിയോടനുബന്ധിച്ചു് കൃഷ്ണഗാഥാ പാരായണം ആരംഭിച്ചു.
ക്ഷേത്രം മേൽ ശാന്തി അക്ഷയ് നമ്പൂതിരി ഭദ്രദീപപ്രകാശനം നിർവഹിച്ചു. മോഹനകുമാർ കണിയാന്തറ, രമാ രാധാകൃഷ്ണൻ, രമേശ് പ്രണവം, അംബിക പാറയിൽ മാധവം, കുഞ്ഞമ്മ മേലകത്തു് എന്നിവർ പാരായണം നടത്തി.
വിജയൻ തലവന, മനോജ് പല്ലാട്ട്, അഖിൽ കുമാർ തുക്കലോട്ട് എന്നിവർ നേതൃത്വം നൽകി.