ചങ്ങനാശേരി : എംസി റോഡിൽ ളായിക്കാട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 19 പേർക്ക് പരുക്ക്. ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിയോടെ അപകടം. തിരുവല്ല ഭാഗത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചറും ചങ്ങനാശേരിയിലേക്കെത്തിയ ഓർഡിനറി ബസുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ പെട്ട ഫാസ്റ്റ് പാസഞ്ചറിലെ ഡ്രൈവർ മനീഷിനെ (38) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബംഗാൾ സ്വദേശി അനിറുലും (39) മെഡിക്കൽ കോളജിലുണ്ട്. ബാക്കിയുള്ള യാത്രക്കാർക്ക് സാരമായ പരുക്കേറ്റു. ഇവരെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലും, തിരുവല്ലയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് എംസി റോഡിൽ ഒന്നര മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.






