Friday, April 4, 2025
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി  ഓൺലൈൻ...

കെഎസ്ആർടിസി  ഓൺലൈൻ ടിക്കറ്റിങ് സംവിധാനം കൂടുതൽ ലളിതവും ഉപഭോക്തൃ സൗഹൃദവുമാക്കി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഓൺലൈൻ ടിക്കറ്റിങ് സംവിധാനം കൂടുതൽ ലളിതവും ഉപഭോക്തൃ സൗഹൃദവുമാക്കി മാറ്റുന്നതിൻ്റെ ഭാഗമായി ഓൺലൈൻ റിസർവേഷൻ ആപ്പും വെബ്സൈറ്റും പുതിയ ഡിസൈൻ നൽകി അപ്ഗ്രേഡ് ചെയ്തു.

ആപ്പിലും വെബ്സൈറ്റിലും പ്രധാനമായി വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ ഇവയാണ് – പുതിയ ഡിസൈനും ഔട്ട്ലുക്കും, തീയതി തിരഞ്ഞെടുക്കുന്നതിൽ ലളിതമായ നൂതന സംവിധാനം ഏര്‍പ്പെടുത്തി, ട്രിപ്പ് കോഡ്, സമയം, സീറ്റ് ലഭ്യത, ബസ് തരം, നിരക്ക് എന്നിവ വേഗത്തില്‍ കണ്ടെത്തുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്.

ബോര്‍ഡിംഗ് പോയിന്‍റുകള്‍, ഡ്രോപ്പിംഗ് പോയിന്‍റുകള്‍, ഏതൊക്കെ നഗരങ്ങള്‍ വഴിയാണ് തുടങ്ങിയ യാത്രാ വിവരങ്ങളും റദ്ദാക്കല്‍ നയവും  ഓപ്ഷനുകള്‍ ഉപയോഗിച്ച് വേഗത്തില്‍ അറിയാനാകും.

യാത്രക്കാർക്ക് യാതൊരു തരത്തിലുമുള്ള ആശയക്കുഴപ്പവും ഇല്ലാതെ വളരെ ലളിതമായി കെഎസ്ആർടിസി ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിന് www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റും
ente ksrtc neo oprs എന്ന മൊബൈൽ ആപ്പും ഉപയോഗിക്കാവുന്നതാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ട്  ഒരാൾ മരിച്ചു

ശബരിമല:  ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളിൽ ഇടിച്ചശേഷം മറിഞ്ഞ് ഒരാൾ മരിച്ചു. വഴിയരികിൽ നിന്ന ശബരിമല തീർഥാടകനും അഖില ഭാരത അയ്യപ്പ സേവാ സംഘം തമിഴ്നാട്...

സുബല പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്റര്‍ പ്രവർത്തനം തുടങ്ങും  – ജില്ലാ കലക്ടർ

പത്തനംതിട്ട: പട്ടികജാതി വികസന വകുപ്പിന്റെ  പത്തനംതിട്ട സുബല പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്റര്‍ ഒരു മാസത്തിനകം പ്രവർത്തനമാരംഭിക്കുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ .സുബല പാര്‍ക്കില്‍ നിലവില്‍ നടത്തിയിട്ടുള്ള നിര്‍മാണ പ്രവൃത്തികളും ഭാവി...
- Advertisment -

Most Popular

- Advertisement -