ലേ : കഴിഞ്ഞ ദിവസം ലഡാക്കിലുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് അറസ്റ്റിൽ.പ്രക്ഷോഭത്തിന് കാരണമായത് സോനം വാങ് ചുകിന്റെ പ്രസംഗങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ലഡാക് പൊലീസാണ് അറസ്റ്റ് ചെയ്തത്.ദേശസുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്.
ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തിൽ 4 പേർ കൊല്ലപ്പെടുകയും സൈനികരടക്കം എൺപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു .ബി ജെ പി ഓഫീസും പോലീസ് വാഹനങ്ങളും അഗ്നിക്കിരയായി.
കേന്ദ്ര അന്വേഷണ ഏജൻസികൾ സോനം വാങ് ചുകിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു .വാങ്ചുക്കിന്റെ എൻ.ജി.ഒയുടെ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കി.നിയമവിരുദ്ധമായി പണം സ്വീകരിച്ചു എന്ന വിവരത്തെ തുടർന്ന് സിബിഐയും അന്വേഷണം ആരംഭിച്ചു .വാങ്ചുക്കിന്റെ പാക്കിസ്ഥാൻ യാത്രയും അന്വേഷണ പരിധിയിലുണ്ട്.






