Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsവന്ദേഭാരത് ട്രെയിനുകൾക്ക്...

വന്ദേഭാരത് ട്രെയിനുകൾക്ക് സ്‌റ്റോപ്പുള്ള എല്ലാ സ്റ്റേഷനിലും ഇനി തത്സമയ ടിക്കറ്റ് ബുക്കിങ്

തിരുവനന്തപുരം : വന്ദേഭാരത് ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള എല്ലാ സ്റ്റേഷനുകളിലും തത്സമയ ടിക്കറ്റ് ബുക്കിങ് സൗകര്യമേർപ്പെടുത്തിയതായി  റെയിൽവേ. തിരഞ്ഞെടുത്ത വന്ദേഭാരത് ട്രെയിനുകൾക്കാണ് തത്സമയ റിസർവേഷൻ ആരംഭിച്ചത്. സീറ്റ് ഒഴിവുണ്ടെങ്കിൽ ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുൻപുവരെ കറന്റ് റിസർവേഷൻ ലഭ്യമാകും. നേരത്തെ ആദ്യ സ്റ്റേഷൻ വിട്ടുകഴിഞ്ഞാൽ ഇത് സാധ്യമായിരുന്നില്ല.

സ്റ്റേഷൻ കൗണ്ടറിൽ നിന്നോ ഓൺലൈനായോ ടിക്കറ്റ് ബുക്ക് ചെയ്യാം. വ്യാഴാഴ്ചയാണ് റിസർവേഷൻ മാനദണ്ഡം പരിഷ്‌കരിച്ചത്. ദക്ഷിണ റെയിൽവേയുടെ എട്ട് ട്രെയിനുകളിലാണ് പുതിയ ക്രമീകരണം. കേരളത്തിൽ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-മംഗളൂരു, മംഗളൂരു- തിരുവനന്തപുരം ട്രെയിനുകളിലാണ് ഈ സൗകര്യമുള്ളത്.

ചെന്നൈ-നാഗർകോവിൽ, നാഗർകോവിൽ-ചെന്നൈ, കോയമ്പത്തൂർ-ബെംഗളൂരു, മംഗളൂരു-മഡ്ഗാവ്, മധുര-ബെഗളൂരു, ചെന്നൈ-വിജയവാഡ ട്രെയിനുകളിലും പുതിയ ടിക്കറ്റ് റിസർവേഷൻ സൗകര്യം നിലവിൽ വന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ  രാമായണ മാസാചരണത്തിന് തുടക്കമായി

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ രാമായണ മാസാചരണത്തിന് തുടക്കമായി. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഒരോ ദിവസവും ഭക്തജനങ്ങളുടെ വഴിപാടായിട്ടാണ് രാമായണ പാരായണം നടത്തുന്നത്. രാജശേഖരൻ വനവാതുക്കര, മോഹൻ കുമാർ കിഴക്കും മുറി...

പരിസ്ഥിതി സംരക്ഷണം തലമുറകളോടുള്ള കടമ: ജില്ല കളക്ടര്‍  പ്രേംകൃഷ്ണന്‍ എസ്

പരുമല : പരിസ്ഥിതി സംരക്ഷണം തലമുറകളുടെ കടമയാണെന്നും കൈമാറുവാന്‍ പരിസ്ഥിതിയെക്കാള്‍  മേന്മയുള്ള മറ്റൊരു സമ്പത്തില്ലെന്നും ജില്ല കളക്ടര്‍ പ്രേംകൃഷ്ണന്‍ എസ് പ്രസ്താവിച്ചു. പരുമല പെരുനാളിനോടനുബന്ധിച്ച് മലങ്കര സഭാ പരിസ്ഥിതി കമ്മീഷന്‍ സംഘടിപ്പിച്ച പരിസ്ഥിതി...
- Advertisment -

Most Popular

- Advertisement -