Sunday, April 19, 2026
No menu items!

subscribe-youtube-channel

HomeNewsമഹിളാ കോൺഗ്രസ്...

മഹിളാ കോൺഗ്രസ് സഹാസ് കേരള യാത്ര നാളെ തിരുവല്ലയിൽ

തിരുവല്ല : മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ നടത്തുന്ന ഗ്രാമതലങ്ങളിലൂടെയുള്ള മഹിളാ സഹാസ് യാത്ര നാളെ തിരുവല്ല ബ്ലോക്കിലെ പഞ്ചായത്തുകളിലും, നഗരസഭയിലും പര്യടനം നടത്തും. കടപ്ര മണ്ഡലത്തിലെ ആലുംതുരുത്തി ജംഗ്ഷനിൽ രാവിലെ 9 ന് ഡി സി സി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യും.

മഹിളാ കോൺഗ്രസ് സംസ്ഥാന ,ജില്ലാ നേതാക്കൾ ജാഥയുടെ ഭാഗമാകും. നിരണം മണ്ഡലത്തിൽ എസ്ബി ടി ജംഗ്ഷൻ അഡ്വ റെജി തോമസ് , നെടുമ്പ്രം മണ്ഡലത്തിൽ പൊടിയാടിയിലും എബി കുര്യാക്കോസ്, പെരിങ്ങര മണ്ഡലത്തിൽ പെരിങ്ങര ജംഗ്ഷനിലും അനീഷ് വരിക്കണ്ണാമല എന്നിവർ ഉദ്ഘാടനം ചെയ്യും.തിരുവല്ല കെ എസ് ആർ ടി സി കോർണറിൽ സമാപന സമ്മേളനം കെ പി സി സി സെക്രട്ടറി എൻ.ഷൈലാജ് ഉദ്ഘാടനം ചെയ്യും.

യോഗത്തിൽ വിവിധ കോൺഗ്രസ് നേതാക്കൾ പോഷക സംഘടന ഭാരവാഹികൾ പങ്കെടുത്തു സംസാരിക്കുമെന്ന് മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ജെസ്സി മോഹൻ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എഴുത്തുകാരുടെ സംഗമവും  സാഹിത്യ ശില്പശാലയും

പരുമല : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ  വിഭാഗമായ എം ഒ സി പബ്ലിക്കേഷന്റെ ആഭിമുഖ്യത്തിൽ എഴുത്തുകാരുടെ സംഗമവും,സാഹിത്യ ശില്പശാലയും പരുമല സെമിനാരിയിൽ നടന്നു. സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നായി...

പ്രധാനമന്ത്രി ഇന്ന് വയനാട് ദുരന്തമേഖല സന്ദർശിക്കും

വയനാട് : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വയനാട് ദുരന്തമേഖല സന്ദർശിക്കും. രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും സ്വീകരിക്കും. പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖല കാണുന്നത്. റോഡ് മാർ‌​​ഗം...
- Advertisment -

Most Popular

- Advertisement -