ഈ ജനകീയ കൂട്ടായ്മയിൽ തിരുവല്ലയിലെയും സമീപ പ്രദേശങ്ങളിലുമുള്ള സാമൂഹിക, സാംസ്കാരിക, സമുദായിക, രാഷ്ട്രീയ സംഘടനകൾ, സ്കൂൾ കോളേജ് വിദ്യാർഥികൾ, ആശുപത്രികൾ, വ്യാപാര സംഘടനകൾ, മാധ്യമ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നവർ പങ്കെടുക്കും. മുൻ രാജ്യസഭ ഉപാധ്യക്ഷൻ പ്രെഫ.പി.ജെ.കുര്യൻ, അഡ്വ.മാത്യു ടി.തോമസ് എം.എൽ എ, ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ഐ.എ.എസ്, ജില്ല പോലീസ് മേധാവി ആർ.ബിനു, തിരുവല്ല ഡിവൈ.എസ്.പി എസ്.ആഷാദ്,ചലചിത്ര സംവിധായകനും നടനുമായ ബിബിൻ ജോർജ്, മുൻ ഇന്ത്യൻ ഫുട്ബോൾ താരം കെ.ടി.ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകും.

ലഹരിക്കെതിരെ ഇന്ന് തിരുവല്ലയിൽ ജനകീയകൂട്ടയോട്ടം