Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsമേയര്‍ -...

മേയര്‍ – ഡ്രൈവർ തര്‍ക്കം:എം.എൽ.എ ബസില്‍ കയറി:സാക്ഷി മൊഴി

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായി റോഡിൽ നടത്തിയ തർക്കത്തിൽ സച്ചിൻ ദേവ് എം.എൽ.എ ബസിൽ കയറിയെന്ന് സാക്ഷി മൊഴി. എം.എൽ.എ. ബസിൽ കയറിയെന്നും ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടാൻ ആവശ്യപ്പെട്ടതായും ബസിലെ യാത്രക്കാരാണ് മൊഴി നൽകിയത്. എം.എൽ.എ. ബസിൽ കയറിയ കാര്യം കണ്ടക്ടർ ട്രിപ്പ് ഷീറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

സർവീസ് തടസപ്പെട്ടതിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയപ്പോഴാണ് എംഎൽഎ ബസിൽ കയറിയതും കണ്ടക്ടർ രേഖപ്പടുത്തിയത്.ഈ രേഖ കെഎസ്ആർടിസിയിൽ നിന്നും പൊലീസ് ശേഖരിച്ചു. മേയറും സംഘവും ചേർന്ന് ബസ് തടഞ്ഞു നിർത്തുകയും സർവീസ് തടസപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു ഡ്രൈവർ യദുവിന്റെ പരാതി.

അതേസമയം മേയർ-ഡ്രൈവർ തർക്കത്തിന്റെ സംഭവങ്ങൾ പൊലീസ് പുനരാവിഷ്കരിച്ചു.ഡ്രൈവർ മോശമായി ആഗ്യം കാണിച്ചാൽ കാറിന്റെ പിൻസീറ്റിലിരിക്കുന്നയാൾക്ക് കാണാൻ കഴിയുമെന്ന് പൊലീസ് കണ്ടെത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കറ്റോട് മൊബൈൽ ടവറിന് തീപിടിച്ചു: ആർക്കും പരിക്കില്ല

തിരുവല്ല : ടി കെ റോഡിലെ കറ്റോട് ജംഗ്ഷന് സമീപം മൊബൈൽ ടവറിന് തീപിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ബിഎസ്എൻഎല്ലിൻ്റെ ഉടമസ്ഥതയിലുള്ള ടവറിനാണ് തീപിടിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. തിരുവല്ലയിൽ...

ലൈഫ് മിഷൻ: 151 പേർക്ക് താക്കോൽ കൈമാറി

ആറന്മുള: ആറന്മുള ഗ്രാമപഞ്ചായത്തിൽ 151 ലൈഫ് മിഷൻ ഗുണഭോക്താക്കൾക്കുള്ള ഭവനത്തിന്റെ താക്കോൽ  ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ നൽകി. ജലജീവൻ പ്ലാന്‍റ് സ്ഥാപിക്കുന്നതിനായി 8.75 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ 25...
- Advertisment -

Most Popular

- Advertisement -