Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsKannurമന്ത്രി എ....

മന്ത്രി എ. കെ ശശീന്ദ്രന്റെ സഹോദരിപുത്രിയെയും ഭർത്താവിനെയും മരിച്ചനിലയിൽ കണ്ടെത്തി

കണ്ണൂർ : മന്ത്രി എ. കെ ശശീന്ദ്രന്റെ സഹോദരിപുത്രിയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി.കണ്ണൂർ അലവിൽ സ്വദേശികളായ പ്രേമരാജൻ, ഭാര്യ എകെ ശ്രീലേഖ എന്നിവരെയാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീലേഖയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രേമരാജൻ ആത്മഹത്യ ചെയ്തെന്നാണ് പൊലീസിൻ്റെ പ്രാഥമിക നി​ഗമനം.മുറിയിൽ നിന്ന് ചുറ്റികയും ബോട്ടിലും കണ്ടെത്തി.

ഇന്നലെ വൈകിട്ട് പ്രേമരാജന്റെ ഡ്രൈവറായ സുരേഷ് എത്തി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃത​ദേ​ഹം കണ്ടെത്തിയത്.ബഹ്റൈനിൽനിന്ന് വരുന്ന ഇവരുടെ മകൻ ഷിബിനെ കൊണ്ടുവരാൻ വിമാനത്താവളത്തിലേക്ക് പോകാനാണ് ഡ്രൈവർ വീട്ടിൽ എത്തിയത്.ഇവരുടെ മറ്റൊരു മകനും വിദേശത്താണ് .ഇവർക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിരണം ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചു

തിരുവല്ല : നിരണം ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചു. രണ്ട് സ്വതന്ത്രർ അടക്കം 7 പേരുടെ പിന്തുണയോടെ ആണ് യുഡിഎഫ് അവിശ്വാസം വിജയിച്ചത്. എൽഡിഎഫിലെ 4 അംഗങ്ങൾ വോട്ടിങ്ങിൽ നിന്നും...

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ് : തസ്ലീമയുടെ ഭർത്താവ് അറസ്റ്റിൽ

ആലപ്പുഴ : ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരാൾ കൂടെ പിടിയിൽ. കേസിൽ പ്രതിയായ തസ്ലീമയുടെ ഭർത്താവ് സുൽത്താനെയാണ്‌ എക്സൈസ് അറസ്റ്റ് ചെയ്തത്. ചെന്നൈയിലെ എന്നൂർ എന്ന സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്....
- Advertisment -

Most Popular

- Advertisement -