തൃശ്ശൂർ : തൃശ്ശൂർ അടാട്ട് അമ്പലക്കാവിൽ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി.കാനാട്ട് വീട്ടിൽ മോഹിത്തിന്റെ ഭാര്യ ശിൽപ (30), മകൻ അക്ഷയ് ജിത്ത് (5) എന്നിവരാണ് മരിച്ചത് .ഭർത്താവിന്റെ വീട്ടിലാണ് ശില്പയെയും കുഞ്ഞിനെയും മരിച്ചനിലയിൽ കണ്ടെത്തിയത്.വീട്ടിൽ യുവതിയുടെ ഭർത്താവും അമ്മയും ഉണ്ടായിരുന്നു.
കുട്ടിയെ കട്ടിലിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലും ശിൽപ്പ തൂങ്ങി നിൽക്കുന്ന നിലയിലുമായിരുന്നു .കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് സംശയം.പേരാമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.






