ആലപ്പുഴ : മഹിളാ കോൺഗ്രസ് ഭാരവാഹിയെ പതിനേഴുകാരിയായ മകൾ കുത്തിപ്പരിക്കേൽപ്പിച്ചു. വീടിന്റെ തറയിൽ നായ മൂത്രമൊഴിച്ചതിനെ തുടർന്ന് അമ്മ അത് കഴുകിക്കളയാൻ പറഞ്ഞതാണ് കൊലശ്രമത്തിന് കാരണം. അച്ഛന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ പതിനേഴുകാരിയുടെ അമ്മ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പതിനേഴുകാരി കുട്ടിയെ സഖി ഷെൽട്ടർ ഹോമിലേക്ക് മാറ്റി സുരക്ഷിതമായി പാർപ്പിച്ചതായി പൊലീസ് പറഞ്ഞു.






