കൊച്ചി : സിനിമ നിർമാതാവ് ജോണി സാഗരിഗയെ വഞ്ചനാക്കേസിൽ കോയമ്പത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്.സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്നാണ് കേസ്. ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് ജോണി സാഗരിഗയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
