ന്യൂഡൽഹി : ഇന്നു മുതൽ ആരംഭിക്കാനിരുന്ന നീറ്റ് യുജി പ്രവേശനത്തിനുള്ള കൗൺസലിങ് മാറ്റിവച്ചതായി ദേശീയ പരീക്ഷാ ഏജൻസി അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവയ്ക്കുന്നതായിയാണ് അറിയിച്ചത്. കോടതിയുടെ തീരുമാനമനുസരിച്ചായിരിക്കും പുതിയ തീയതി തീരുമാനിക്കുക.
നീറ്റ് യുജി കൗൺസലിങ് മാറ്റിവയ്ക്കണമെന്ന ആവശ്യപ്പെട്ടു സുപ്രീം കോടതിയിൽ നിരവധി ഹർജികൾ വന്നിരുന്നു .ഇത് കോടതി പരിഗണിക്കാനിരിക്കുക്കെയാണ് കൗൺസിലിംഗ് മാറ്റിവെച്ചത്