ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളിയുടെ പന്തൽ നിർമാണത്തിന് ഔദ്യോഗിക തുടക്കമായി. പുന്നമട ഫിനിഷിംഗ് പോയിന്‍റിൽ പന്തൽ കാൽനാട്ടുകർമം എൻ.ടി.ബി.ആർ. സൊസൈറ്റി ചെയർമാനും ജില്ലാ കളക്ടറുമായ അലക്സ് വർഗീസ് നിർവഹിച്ചു.
ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ.ജയമ്മ അധ്യക്ഷത വഹിച്ചു.