Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeSpiritualശ്രീ പത്മനാഭ...

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ  നിറപുത്തരി ആഘോഷം 12 ന്

തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ നിറപുത്തരി ആഘോഷം 12 ന്  രാവിലെ 09.45നും 6.30നും ഇടക്കുള്ള മുഹൂർത്തത്തിൽ നടക്കും. പത്മതീർത്ഥകുളത്തിന്റെ തെക്കേ കൽമണ്ഡപത്തിൽ നിന്നും വാദ്യാഘോഷങ്ങളോടെ തിരുവമ്പാടി കുറുപ്പ് തലയിലേററി  കതിർകറ്റകൾ കിഴക്കേ നാടകശാല മുഖപ്പിൽ എത്തിക്കും.

പുണ്യാഹം ചെയ്ത് ശേഷം ആഴാതി തലച്ചുമടായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശീവേലിപ്പുരയിലൂടെ പ്രദക്ഷിണം വച്ച് അഭിശ്രവണ മണ്ഡപത്തിൽ ദന്തം പതിപ്പിച്ച സിംഹാസനത്തിൽ വെയ്ക്കും. തുടർന്ന്  പെരിയനമ്പി കതിർപൂജ നിർവ്വഹിച്ചശേഷം ശ്രീപത്മനാഭസ്വാമിയുടെയും, മറ്റ് ഉപദേവന്മാരുടെയും ശ്രീകോവിലുകളിൽ കതിർ നിറയ്ക്കും  തുടർന്ന് അവൽ നിവേദ്യവും നടക്കും.

ഇതിനായുള്ള കതിരുകൾ ഈ വർഷവും തിരുവനന്തപുരം നഗരസ
പുത്തരിക്കണ്ടം മൈതാനത്ത് പ്രത്യേകം ഒരുക്കിയിട്ടുള്ള സ്ഥലത്ത് കൃഷി ചെയ്ത്  ക്ഷേത്രത്തിൽ എത്തിക്കും. കൂടാതെ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഗ്രാമത്തിൽ നിന്നും വരുന്ന കതിരുകളും നിറപുത്തരിക്കായി ഉപയോഗിക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 16-01-2025 Karunya Plus KN-556

1st Prize Rs.8,000,000/- PH 586929 (KOLLAM) Consolation Prize Rs.8,000/- PA 586929 PB 586929 PC 586929 PD 586929 PE 586929 PF 586929 PG 586929 PJ 586929 PK 586929...

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

ആലപ്പുഴ: കാലവർഷത്തെ തുടർന്ന്  പലസ്ഥലങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതിനാൽ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( 4 ) അവധി പ്രഖ്യാപിച്ച് ജില്ല കലക്ടർ ഉത്തരവായി. 1. Govt.UPS, Thiruvampadi (Ambalappuzha...
- Advertisment -

Most Popular

- Advertisement -