Wednesday, March 12, 2025
No menu items!

subscribe-youtube-channel

HomeNewsനവീൻ ബാബുവിനെതിരെ...

നവീൻ ബാബുവിനെതിരെ ഒരു പരാതിയും  ലഭിച്ചിട്ടില്ലെന്ന് വിവരാവകാശരേഖ

പത്തനംതിട്ട : കണ്ണൂർ എഡിഎം  ആയിരുന്ന നവീൻ ബാബുവിനെതിരെ ഒരു പരാതിയും  ലഭിച്ചിട്ടില്ലെന്ന് വിവരാവകാശരേഖ. കൈക്കൂലി വാങ്ങിയെന്ന്  ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന പമ്പ് അപേക്ഷൻ പ്രശാന്തിന്റെ വാദം പൊളിക്കുന്നതാണ് അഡ്വ. കുളത്തൂർ ജയ് സിംഗ് നൽകിയ വിവരാവകാശ അപേക്ഷക്ക് വിജിലൻസ് ഡയറക്ടറേറ്റ് നൽകിയ മറുപടിയിൽ പറയുന്നത്.

എഡിഎം നവീൻ ബാബുവിനെതിരെ പൊതുജനങ്ങളിൽ നിന്നും പരാതികൾ കിട്ടിയിട്ടില്ലെന്നാണ് വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി.കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നായിരുന്നു നേരത്തെ പ്രശാന്ത് ഉയർത്തിയ വാദം. ഇത് വ്യാജ പരാതിയെന്നും പിന്നീട് തെളിഞ്ഞിരുന്നു. വിജിലൻസ് മറുപടിയും ഇത് ശരിവയ്ക്കുന്നു. നവീൻ ബാബുവിനെതിരെ റവന്യൂ വകുപ്പിലും പരാതി ലഭിച്ചിട്ടില്ല. ഒരു പരാതിയും എഡിഎമ്മിനെതിരെ ഉണ്ടായിട്ടില്ലെന്ന് റവന്യൂ സെക്രട്ടറിയും കണ്ണൂർ കലക്ടറേറ്റ് അധികൃതരും മറുപടി നൽകിയത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം  വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി  വിധി പറയാൻ മാറ്റി

പത്തനംതിട്ട : കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം  വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധി പറയാൻ മാറ്റി. കേസ് ഡയറി ഹാജരാക്കാൻ...

പി പി ദിവ്യയുടെ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കണ്ണൂർ : എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യപേക്ഷ ഇന്ന് കോടതി...
- Advertisment -

Most Popular

- Advertisement -