Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeCareerശബരിമലയിൽ സംസ്ഥാന...

ശബരിമലയിൽ സംസ്ഥാന സർക്കാർ നൽകുന്ന സേവനങ്ങളെ പുകഴ്ത്തി എൻഎസ്എസ്

പത്തനംതിട്ട : ശബരിമലയിൽ സംസ്ഥാന സർക്കാർ നൽകുന്ന സേവനങ്ങളെ പുകഴ്ത്തി എൻഎസ്എസ്. തീർത്ഥാടനം സുഗമവും കുറ്റമറ്റമാക്കാനും സർക്കാർ ശ്രമിക്കുന്നത് അഭിനന്ദനാ‍ര്‍ഹമെന്നാണ് എൻഎസ്എസ്  മുഖപത്രമായ “സർവീസ്”  ലേഖനത്തിൽ പരാമർശിക്കുന്നത്. സ്പോട്ട് ബുക്കിങ്ങിൽ ഉണ്ടായ ആശയക്കുഴപ്പം സർക്കാർ വേഗത്തിൽ പരിഹരിച്ചതാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.

ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാക്കണമെന്ന് എൻഎസ്എസ് ആവർത്തിച്ചു. ഭക്തർക്ക് സുഗമ ദർശനം ഉറപ്പാക്കാൻ വൈദഗ്ധ്യം നിറഞ്ഞ തീർത്ഥാടന ഭരണ സംവിധാനം ഉണ്ടാവണം. തീർത്ഥാടനത്തിന്റെ അനുഷ്‌ഠാന പ്രാധാന്യം നിലനിർത്താനും സംരക്ഷിക്കാനും കാലികമായ നടപടികൾ ആവശ്യമെന്നും എൻഎസ്എസ് ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നു മാത്രമല്ല, വിദേശ രാജ്യങ്ങളിൽനിന്നുപോലും ഭക്തർ തീർത്ഥാടകരായി ശബരിമലയിൽ എത്തുന്നുണ്ട്. അനുഷ്‌ഠാനപരവും, ഭക്തിപരവുമായ തനിമ കാത്തു സൂക്ഷിക്കുവാനുള്ള സംവിധാനങ്ങൾ ഇവിടെ ഉണ്ടാകേണ്ടതാണ്. പമ്പയിൽ എത്തുന്ന തീർത്ഥാടകർക്ക് അനുഷ്‌ഠാനപരമായ വിവരങ്ങൾ കൃത്യമായി നൽകുന്ന സംവിധാനം ഉണ്ടാവണമെന്നും ലേഖനത്തിൽ എൻഎസ്എസ് ആവശ്യപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 03-10-2024 Karunya Plus KN-541

1st Prize Rs.8,000,000/- PO 376453 (KOZHIKKODE) Consolation Prize Rs.8,000/- PN 376453 PP 376453 PR 376453 PS 376453 PT 376453 PU 376453 PV 376453 PW 376453 PX 376453...

അബാൻ ജംഗ്ഷനിൽ  നഗരസഭയുടെ  ടൗൺ സ്ക്വയർ നിർമാണം അവസാന ഘട്ടത്തിൽ

പത്തനംതിട്ട : പത്തനംതിട്ട ടൗണിൽ അബാൻ ജംഗ്ഷന് സമീപം നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ടൗൺ സ്ക്വയർ നിർമാണം അവസാന ഘട്ടത്തിൽ. ഉദ്ഘാടനം ഈ മാസം 15 ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ...
- Advertisment -

Most Popular

- Advertisement -