Tuesday, April 7, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryതന്ത്രിയുടെ അറസ്റ്റ്...

തന്ത്രിയുടെ അറസ്റ്റ് സർക്കാർ പ്രതികാരമെന്ന വിമർശനത്തിൽ പ്രതികരിച്ച് എൻഎസ്എസ്

ചങ്ങനാശ്ശേരി: തന്ത്രിയുടെ അറസ്റ്റ് സർക്കാർ പ്രതികാരമെന്ന വിമർശനത്തിൽ പ്രതികരിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഈ വിഷയത്തിൽ എൻഎസ്എന്ന് ഇടപെടാൻ ഇല്ലെന്നാണ് സുകുമാരൻ നായരുടെ പ്രതികരണം. തന്ത്രി പറഞ്ഞതിനോട് ചേർന്ന് അഭിപ്രായം പറയാനില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

സ്വർണ്ണം എവിടെ പോയി എന്നതാണ് കണ്ടുപിടിക്കേണ്ടത്. എല്ലാവരും പറയുന്ന കാര്യങ്ങളിൽ വ്യക്തത വരാൻ അന്വേഷണം നടക്കുന്നുണ്ട്, അന്വേഷണം നടക്കട്ടെയെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു. ബിജെപിയും കോൺഗ്രസും എല്ലാം ചെയ്യുന്നത് രാഷ്ട്രീയം മാത്രമാണ്. എൻഎസ്എസും ഞാനും അതിലൊന്നും ഇടപെടാൻ ഇല്ല. അന്വേഷണം കൃത്യമായി മുന്നോട്ടു പോകട്ടെ എന്നും ജി സുകുമാരൻ നായർ അഭിപ്രായപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പഴയ പെരുമയോടെ തൃശൂർ പൂരം നടത്തും : സുരേഷ് ഗോപി

തൃശ്ശൂർ : തൃശൂർ പൂരം പഴയ പെരുമയോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ തവണ പൂരം നടത്തിപ്പിൽ വന്ന പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ചർച്ച...

ആശാസമരത്തെ അനുഭാവപൂർവ്വം കാണണം : പരിശുദ്ധ കാതോലിക്കാബാവാ

കോട്ടയം :  തിരുവനന്തപുരം സെക്രട്ടറിയറ്റ് പടിക്കൽ ആശാ പ്രവർത്തകർ നടത്തുന്ന സമരത്തെ അധികാരികൾ അനുഭാവപൂർവ്വം കാണണമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. ഔദ്യോഗിക...
- Advertisment -

Most Popular

- Advertisement -