കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൻ്റെ ഒരു ഭാഗം ഇടിഞ്ഞു വീണ് ഒറീസ സ്വദേശിക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 11.30 ഓടെയായിരുന്നു അപകടം. നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്ന ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു.
പരിക്കേറ്റ തൊഴിലാളിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചു. മാസങ്ങൾക്ക് മുൻപ് ശുചിമുറി ഇടിഞ്ഞ് വീണ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരി മരിച്ചിരുന്നു. ഇതേ സ്ഥലത്തിനു സമീപത്താണ് അപകടം ഉണ്ടായത്.






