Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസ്കൂട്ടറും ലോറിയും...

സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കോട്ടയം: എംസി റോഡിൽ നാട്ടകം പോളിടെക്നിക്ക് കോളേജിന് മുന്നിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. മറിയപ്പള്ളി എസ്എൻഡിപിക്ക് സമീപം താമസിക്കുന്ന പുതുപ്പള്ളി സ്വദേശി കുഞ്ഞുമോൻ (60) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.15 മണിയോടുകൂടിയായിരുന്നു അപകടം.

എംസി റോഡിലൂടെ വരികയായിരുന്ന സ്കൂട്ടറിൽ ലോറി ഇടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരൻ തൽക്ഷണം മരിച്ചു. നാട്ടുകാരും ചിങ്ങവനം പോലീസും ചേർന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.   സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

- Advertisment -

Most Popular

- Advertisement -