തിരുവല്ല: നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി തിരുവല്ല പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് അദാലത്ത് ജനുവരി 30, ഫെബ്രുവരി 4,6,11 തീയതികളിൽ ബാങ്ക് ഹാളിൽ നടക്കും. ജപ്തിനടപടികളിലും, കേസുകളിലും ഉൾപ്പെട്ട വായ്പകൾ, കാലാവധി കഴിഞ്ഞതും, 2024 ഡിസംബർ 31 വരെ കുടിശ്ശികയായ വായ്പകൾക്കും അർഹമായ ആനുകൂല്യങ്ങൾ വാങ്ങി കുടിശ്ശിക ഒഴിവാക്കണമെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ. കെ. പ്രകാശ് ബാബു, സെക്രട്ടറി ലതിക ടി എൽ എന്നിവർ അറിയിച്ചു.
ജനുവരി 30 ന് നെടുമ്പ്രം, പെരിങ്ങര വില്ലേജുകൾ. ഫെബ്രുവരി 4ന് – നിരണം, കടപ്ര വില്ലേജുകൾ. ഫെബ്രുവരി 6ന് – തോട്ടപ്പുഴശ്ശേരി, കോയിപ്രം, കവിയൂർ, ഇരവിപേരൂർ വില്ലേജുകൾ. ഫെബ്രുവരി 11ന്- കുറ്റപ്പുഴ, കുറ്റൂർ, കാവുംഭാഗം, തിരുവല്ല വില്ലേജുകൾ എന്നിവിടങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 3 വരെയാണ് സമയം നിശ്ചയിച്ചിരിക്കുന്നത്.